9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024

സമൂഹികമാധ്യമത്തിൽ ചിത്രം പങ്കുവെച്ച് മണിക്കൂറുകൾക്കകം ലിവ്-ഇൻ പങ്കാളിയെ യുവതി കുത്തിക്കൊ ന്നു

Janayugom Webdesk
കൊൽക്കത്ത
March 1, 2024 8:15 pm

ലിവ്-ഇൻ പങ്കാളിയായ യുവാവിനെ യുവതി കുത്തിക്കൊന്നു. കൊൽക്കത്തയിൽ ബുധനാഴ്ചയാണ് സംഭവം. പ്രതിയായ ശൻഹതി പോൾ പങ്കാളിയായ സാർധക് ദാസാണ് കൊല്ലപ്പെട്ടത്. കൊലപാതകവിവരം യുവതി തന്നെയാണ് പൊലീസിനെ അറിയിച്ചത്. ഫോൺ കോൾ ലഭിച്ചതിനെ തുടർന്ന് ഇവർ താമസിച്ചിരുന്ന അപാർട്ട്‌മെന്റിലെത്തിയ പൊലീസ് സംഘം കണ്ടത് തളംകെട്ടിയ രക്തത്തിൽ കിടക്കുന്ന യുവാവിന്റെ മൃതദേഹമാണ്. സമീപം പ്രതിയായ യുവതിയും ഉണ്ടായിരുന്നു.

സാർധകിന്റെ ശരീരത്തിൽ നിരവധി മുറിപ്പാടുകളുണ്ടായിരുന്നു. മൂർച്ചയുള്ള കത്തി ഉപയോഗിച്ച് യുവാവിനെ പലതവണ കുത്തിയെന്നും ചോദ്യംചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. കൊലയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. യുവതിയ്‌ക്കെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. ഫോട്ടോഗ്രാഫറായ സാർധകും പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റായ ശൻഹതിയും ലിവ്-ഇൻ റിലേഷൻഷിപ്പിലായിരുന്നു. വിവാഹമോചിതയായ യുവതിയ്ക്ക് പ്രായപൂർത്തിയാകാത്ത മകനുമുണ്ട്. മൂന്നുപേരും ഒരുമിച്ചായിരുന്നു താമസം.

കൊലപാതകത്തിന് മണിക്കൂറുകൾക്കു മുമ്പ് യുവതിയ്ക്കും മകനും ഒപ്പമുള്ള ചിത്രം ‘ഫാമിലി’ എന്ന അടിക്കുറിപ്പോടെ സാർധക് സമൂഹികമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. സമൂഹികമാധ്യമ അക്കൗണ്ടിലെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് ‘എൻഗേജ്ഡ്’ എന്നാക്കി മാറ്റുകയും ചെയ്തു. ഏകദേശം 30 വയസ് പ്രായമുള്ള ഇരുവരുംതമ്മിൽ കുറച്ചുകാലമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.

Eng­lish Summary:The woman stabbed her live-in part­ner to death with­in hours of shar­ing the pic­ture on social media
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.