17 December 2025, Wednesday

Related news

December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025

രാജീവ് ചന്ദ്രശേഖറിനെതിരെ പോസ്റ്റിട്ടു; ബിജെപി, ആർഎസ്എസ് പ്രവർത്തകർ ഏറ്റുമുട്ടി

Janayugom Webdesk
തിരുവനന്തപുരം
March 3, 2024 8:54 pm

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ആര്‍എസ്എസ് പ്രവര്‍ത്തകനെ ബിജെപിക്കാര്‍ മര്‍ദിച്ച് അവശനാക്കി. ബിജെപി മണ്ഡലം കമ്മിറ്റി ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് മർദിച്ച് അവശനാക്കിയത്. ആർഎസ്എസ് നേതാവ് പൗഡിക്കോണം സ്വദേശി സായിപ്രസാദിനാണ് മര്‍ദനമേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്ക്കും കാലിനും പൊട്ടലുണ്ടെന്നാണ് സൂചന.

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനെ സ്ഥാനാർത്ഥിയാക്കിയതില്‍ ആർഎസ്എസിനുള്ള അതൃപ്തിയാണ്, ഫേസ്ബുക്കിലൂടെ സായിപ്രസാദ് പരസ്യമാക്കിയത്. ഇതിനെ എതിര്‍ത്തുകൊണ്ട് ബിജെപി പ്രവർത്തകർ രംഗത്തെത്തിയതോടെ, ഇരുവിഭാഗങ്ങളും സമൂഹമാധ്യമത്തില്‍ കടുത്ത തര്‍ക്കമായി. ഇതിന്റെ തുടർച്ചയായിട്ടാണ് സായിപ്രസാദിനെ മണ്ഡലം കമ്മിറ്റി ഓഫിസിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചതെന്നാണ് പരാതി.

സായിപ്രസാദ് ശ്രീകാര്യം പൊലീസിൽ പരാതി നൽകി. ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് വിഷ്ണു, മുൻ മണ്ഡലം പ്രസിഡന്റ് ഹരി എന്നിവർ ചേർന്ന് തന്നെ മർദിച്ചുവെന്നാണ് സായി പ്രസാദ് പരാതി നൽകിയിരിക്കുന്നത്. അതേസമയം സായിപ്രസാദ് ബിജെപി ഓഫിസ് ആക്രമിച്ചുവെന്നാരോപിച്ച് എതിർവിഭാഗവും പരാതി നൽകി. ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: Post against Rajeev Chan­drasekhar; BJP and RSS clashed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.