19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 18, 2024
September 29, 2024
September 14, 2024
September 14, 2024
September 12, 2024
September 12, 2024
September 12, 2024
September 6, 2024
September 5, 2024
July 3, 2024

മോഡിയുടെ കൈയില്‍ അധികാരമെത്തിയത് അസുരന്മാരുടെ കൈയില്‍ അമൃത് കിട്ടിയത് പോലെ സീതാറാം യെച്ചൂരി

Janayugom Webdesk
ന്യൂഡല്‍ഹി
March 4, 2024 11:50 am

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോഡിയുടെ ഗ്യാരന്റി പൂജ്യം ഗ്യാരന്റിയാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.ബീഹാറില്‍ ആര്‍ജെഡി സംഘടിപ്പിച്ചു. ജന്‍ വിശ്വാസ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഡിയുടെ ഏകാധിപത്യത്തെ ചെറുത്തില്ലെങ്കില്‍ രാജ്യത്തെ രക്ഷിക്കാനാവില്ലെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. മോഡി നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കിയില്ലെന്നും അതുകൊണ്ടാണ് കര്‍ഷകര്‍ക്ക് വീണ്ടും പ്രതിഷേധിക്കേണ്ടി വരുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാലാഴിമഥനത്തില്‍ അസുരന്മാരുടെ കൈയില്‍ അമൃത് കിട്ടിയത് പോലെയാണ് മോഡിയുടെ കൈയില്‍ അധികാരം എത്തിയതെന്ന് യെച്ചൂരി വിമര്‍ശനം ഉയര്‍ത്തി.തെറ്റായ കൈകളിലെത്തിയ അമൃത് തിരിച്ചെടുക്കണമെന്നും മോഡിയുടെ ഏകാധിപത്യത്തെ തകര്‍ക്കാന്‍ കഴിയാത്ത പക്ഷം രാജ്യത്തെ രക്ഷിക്കാനാവില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ഭരണഘടനാപരമായ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ മതേതര ജനാധിപത്യ സ്വഭാവം സംരക്ഷിക്കാനും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും മോഡി സര്‍ക്കാരിനെ പുറത്താക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Eng­lish Summary:
Sitaram Yechury came to pow­er in the hands of Modi like nec­tar in the hands of demons.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.