19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 9, 2024
December 9, 2024
December 4, 2024
November 28, 2024
November 27, 2024
November 26, 2024
November 22, 2024
November 20, 2024
November 20, 2024

ഡല്‍ഹി സര്‍ക്കാരിന്റെ ബജറ്റ് രാമരാജ്യമെന്ന ആശയത്തെ അടിസ്ഥാനമാക്കിയായിരിക്കും എഎപി

Janayugom Webdesk
ന്യൂഡല്‍ഹി
March 4, 2024 12:16 pm

ഡല്‍ഹി സര്‍ക്കാരിന്റെ തിങ്കളാഴ്ച നടക്കാനിരിക്കുന്ന സംസ്ഥാന ബജറ്റ് രാമരാജ്യം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെയാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടിയുള്ളതാണ് 2024–25 വര്‍ഷത്തെ ബജറ്റെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ പത്താമത്തെ ബജറ്റാണ് തിങ്കളാഴ്ച നടക്കുന്നത്. രാമന്റെ തത്വങ്ങള്‍ക്കനുസൃതമായി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ബജറ്റ് ഗുണം ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നീക്കവുമായി ഡല്‍ഹി സര്‍ക്കാര്‍ രംഗത്തെത്തിയത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ ഇതിന് മുമ്പും തന്റെ രാമരാജ്യ സങ്കല്‍പ്പങ്ങളെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.

Eng­lish Summary
AAP will base the Del­hi gov­ern­men­t’s bud­get on the con­cept of Rama Rajya

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.