20 December 2025, Saturday

Related news

December 10, 2025
December 6, 2025
December 3, 2025
November 26, 2025
November 23, 2025
November 22, 2025
November 12, 2025
November 8, 2025
November 7, 2025
November 5, 2025

തിരുവനന്തപുരത്ത് യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചു; പൊള്ളലേറ്റ അക്രമി കിണറ്റിൽ ചാടി

Janayugom Webdesk
കഴക്കൂട്ടം
March 4, 2024 11:26 pm

യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചു. അക്രമത്തിനിടെ പൊള്ളലേറ്റയാള്‍ കിണറ്റിൽ ചാടി. ചേങ്കോട്ടുകോണം മേലെ കുണ്ടയത്തു് സോമ സൗധത്തിൽ സരിതയുടെ (46) ദേഹത്താണ് ആക്ടീവ സ്കൂട്ടറിൽ കന്നാസിൽ പെട്രോളും ആയി എത്തിയ പൗഡിക്കോണം ചെല്ലമംഗലം വീട്ടിൽ എസ് ബിനു (50) വീടിന്റെ മുന്നിൽ വച്ച് പെട്രോളൊഴിച്ച് കത്തിച്ചത്. രാത്രി എട്ടര മണിക്കായിരുന്നു സംഭവം. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് സരിതയുടെ ദേഹത്തെ തീയണച്ചത്.

സമീപത്ത് പൊള്ളലേറ്റു കിടന്ന ബിനു വീടിനോടു ചേർന്ന കിണറ്റിൽ എടുത്തു ചാടുകയായിരുന്നു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി സരിതയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബിനുവിനെ ഫയർഫോഴ്സ് കിണറ്റിൽ നിന്നും പുറത്തെടുത്ത് മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിധവയായ സരിത സമീപത്തെ സ്വകാര്യ സ്കൂളിലെ ആയയാണ്. ഡിഗ്രിക്ക് പഠിക്കുന്ന ഒരു മകളുണ്ട്. ബിനുവിന്റെ രണ്ടുമക്കളും ഈ സ്കൂളിൽ പഠിക്കുന്നവരാണ്. ഇയാളുടെ വണ്ടിയിൽ മണ്ണിൽ കലർത്തിയ മുളകുപൊടിയും ഒരു വെട്ടുകത്തിയും ഉണ്ടായിരുന്നു. പോത്തൻകോട് പൊലീസും കഴക്കൂട്ടം ഫയർഫോഴ്സും ആണ് സ്ഥലത്തെത്തിയത്.

Eng­lish Sum­ma­ry: woman burnt in Thiruvananthapuram

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.