25 December 2025, Thursday

Related news

October 8, 2025
October 4, 2025
April 8, 2025
March 27, 2025
March 4, 2025
February 19, 2025
February 1, 2025
December 31, 2024
October 28, 2024
October 26, 2024

തിരുവനന്തപുരത്ത് സുഹൃത്ത് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
March 5, 2024 10:10 am

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സുഹൃത്ത് പെട്രൊളൊഴിച്ച് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചേങ്കോട്ടുകോണം മേലെ കുണ്ടയത്തു് സോമ സൗധത്തിൽ സരിതയുടെ (46) ദേഹത്താണ് ആക്ടീവ സ്കൂട്ടറിൽ കന്നാസിൽ പെട്രോളും ആയി എത്തിയ പൗഡിക്കോണം ചെല്ലമംഗലം വീട്ടിൽ എസ് ബിനു (50) വീടിന്റെ മുന്നിൽ വച്ച് പെട്രോളൊഴിച്ച് കത്തിച്ചത്. രാത്രി എട്ടര മണിക്കായിരുന്നു സംഭവം. നിലവിളി കേട്ടെത്തിയ അയൽവാസികള്‍ സരിതയുടെ ദേഹത്തെ തീയണച്ചതിനുശേഷം ആശുപത്രിയിലെത്തിച്ചിരുന്നു. 80 ശതമാനം പൊള്ളലേറ്റ സരിത, മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. 

തീകൊളുത്തിയതിനുപിന്നാലെ പൊള്ളലേറ്റ ബിനു, സമീപത്തെ കിണറ്റിലേക്ക് എടുത്തുചാടി. സരിത സമീപത്തെ സ്വകാര്യ സ്കൂളിലെ ആയയാണ്. ബിനുവിന്റെ രണ്ടുമക്കളും ഈ സ്കൂളിൽ പഠിക്കുന്നവരാണ്. ഇയാളുടെ വണ്ടിയിൽ മണ്ണിൽ കലർത്തിയ മുളകുപൊടിയും ഒരു വെട്ടുകത്തിയും ഉണ്ടായിരുന്നു. പോത്തൻകോട് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി സരിതയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബിനുവിനെ ഫയർഫോഴ്സ് കിണറ്റിൽ നിന്നും പുറത്തെടുത്തു,
50 ശതമാനം പൊള്ളലേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

Eng­lish Sum­ma­ry: A woman who was set on fire by her friend in Thiru­vanan­tha­pu­ram di ed while under­go­ing treatment

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.