23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

പ്രണയംനിരസിച്ചെന്നാരോപിച്ച് യുവതിയെ കഴുത്തറുത്ത് കൊ ലപ്പെടുത്താൻ ശ്രമം: പ്രതിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

Janayugom Webdesk
തിരുവനന്തപുരം
March 5, 2024 3:52 pm

പ്രണയം നിരസിച്ചെന്നാരോപിച്ച് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. തിരുവനന്തപുരം കല്ലിയൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കല്ലിയൂര്‍ സ്വദേശിയായ 22കാരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രാവച്ചമ്പലം അരിക്കടമുക്ക് സ്വദേശിയായ പ്രതി ആരിഫിനായി പൊലീസ് പരിശോധന ഊര്‍ജിതമാക്കി.
ഇന്നലെ രാത്രി 7 മണിയോടെ പ്രാവച്ചമ്പലം കോണ്‍വന്റ് റോഡിലാണ് സംഭവം. ഡിഗ്രി വിദ്യാര്‍ഥിയാണ് യുവതി ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വഴിയില്‍ കാത്തുനിന്ന ആരിഫ് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Attempt to stran­gle young woman for alleged­ly reject­ing love: Search inten­si­fied for accused

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.