21 January 2026, Wednesday

സഹകരണ സംഘം ഭേദഗതി ബില്ലിന് അംഗീകാരമില്ല

Janayugom Webdesk
തിരുവനന്തപുരം
March 5, 2024 3:38 pm

സംസ്ഥാന നിയമസഭ പാസാക്കിയ സഹകരണ സംഘം ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയില്ല. മിൽമ ഭരണ സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്ത അംഗങ്ങൾക്കും വോട്ടവകാശം അനുവദിക്കുന്നതായിരുന്നു ബിൽ. സംസ്ഥാന നിയമസഭ പാസാക്കി സമർപ്പിച്ച ബില്ലുകളിൽ ഏഴെണ്ണമാണ് ഗവർണർ രാഷ്ട്രപതിക്ക് അയച്ചിരുന്നത്. ഇവയില്‍ ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. 

സര്‍വകലാശാലകളുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകള്‍ നേരത്തെ രാഷ്ട്രപതി തടഞ്ഞിരുന്നു. സർവകലാശാല നിയമ ഭേദഗതി ബിൽ (സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നത് സംബന്ധിച്ച്), സർവകലാശാല നിയമ ഭേദഗതി ബിൽ 2022 (വൈസ് ചാൻസലറെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റി വിപുലീകരണം), സർവകലാശാല നിയമ ഭേദഗതി ബിൽ 2021 എന്നിവയാണ് രാഷ്ട്രപതി തീരുമാനമെടുക്കാതെ തടഞ്ഞത്. സർവകലാശാല നിയമഭേദഗതിയുമായി ബന്ധപ്പെട്ട രണ്ടു ബില്ലുകളാണ് ഇനി രാഷ്ട്രപതിയുടെ പരിഗണനയിലുള്ളത്. 

Eng­lish Summary:The Co-oper­a­tive Soci­eties Amend­ment Bill is not approved
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.