22 January 2026, Thursday

Related news

January 21, 2026
January 15, 2026
January 14, 2026
January 12, 2026
January 12, 2026
January 12, 2026
January 8, 2026
January 5, 2026
January 4, 2026
January 2, 2026

യു കലാനാഥന്‍ മാഷുടെ നിര്യാണത്തില്‍ ബിനോയ് വിശ്വം അനുശോചിച്ചു

Janayugom Webdesk
തിരുവനന്തപുരം
March 7, 2024 5:42 pm

യു കലാനാഥന്‍ മാഷുടെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് യുക്തി ചിന്തയും ശാസ്ത്രബോധവും പ്രചരിപ്പിക്കുന്നതിന് അരനൂറ്റാണ്ടിലേറെക്കാലം അദ്ദേഹം വ്യാപൃതനായി. നവോത്ഥാനാനന്തര കേരളത്തെ പുരോഗന ആശയങ്ങളിലും ശാസ്ത്രീയ അടിത്തറയിലും വിപുലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നത്.

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സ്ഥാപനവല്‍ക്കരിക്കുന്നതിനോട് അദ്ദേഹം നിരന്തരം കലഹിച്ചുകൊണ്ടിരുന്നു. അക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് അദ്ദേഹം സന്നദ്ധമായില്ല. ദീര്‍ഘകാല ബന്ധമുള്ള ഒരാളെന്ന നിലയില്‍ കലാനാഥന്‍ മാഷുടെ വേര്‍പാട് വ്യക്തിപരമായ നഷ്ടമായും അനുഭവപ്പെടുന്നുവെന്ന് ബിനോയ് വിശ്വം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Eng­lish Sum­ma­ry: u kalanathan passed away
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.