21 January 2026, Wednesday

Related news

December 10, 2025
October 28, 2025
May 18, 2025
February 18, 2025
February 7, 2025
January 30, 2025
December 25, 2024
December 25, 2024
November 27, 2024
November 23, 2024

ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന്റെ ടയര്‍ ഊരിവീണു

Janayugom Webdesk
സാന്‍ ഫ്രാന്‍സിസ്‌കോ
March 9, 2024 8:40 am

ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന്റെ ടയര്‍ ഊരിവീണു. സാന്‍ ഫ്രാന്‍സിസ്‌കോയിലാണ് സംഭവം. യുണൈറ്റഡ് എയര്‍ലൈന്‍ ടയര്‍ ഊരിത്തെറിച്ചതോടെ നിരവധി കാറുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ടേക്ക് ഓഫിനിടെ രാവിലെ 11.35ഓടെ ലാന്‍ഡിങ് ഗിയര്‍ ടയറിന്റെ ഒരു ഭാഗം ഊരിപ്പോയത്. ഇതിന് പിന്നാലെ ഒരു ടയര്‍ നഷ്ടപ്പെട്ടതായി യുണൈറ്റഡ് എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു. എയര്‍പോര്‍ട്ട് ജീവനക്കാരുടെ വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് ടയറിന്റെ ഭാഗം പതിച്ചത്. എന്നാല്‍ ആര്‍ക്കും പരിക്കുകളില്ല.

249 യാത്രക്കാരുമായി യാത്ര ആരംഭിച്ച യുണൈറ്റഡ് എയര്‍ലൈന്‍ വിമാനം പിന്നീട് ലോസ് ഏഞ്ചലസിലേക്ക് വഴിതിരിച്ചു വിട്ടു. യാത്ര മുടങ്ങിയതോടെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഏര്‍പ്പെടുത്തി. ടയറിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായി സാന്‍ ഫ്രാന്‍സിസ്‌കോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ റണ്‍വേ താത്കാലികമായി അടച്ചു. എന്നാല്‍ എയര്‍പോര്‍ട്ടിന്റെ മറ്റ് പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചില്ല.

Eng­lish Summary:After take-off, the plane’s tire came off
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.