2 January 2026, Friday

സീരിയല്‍ താരം ഡോളി സോഹി അന്തരിച്ചു

Janayugom Webdesk
മുംബൈ
March 9, 2024 10:50 am

ടിവി സീരിയല്‍ താരം ഡോളി സോഹി അന്തരിച്ചു. 47 വയസായിരുന്നു. സെര്‍വിക്കല്‍ കാന്‍സര്‍ ആയിരുന്നു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഡോളിയുടെ അന്ത്യം. താരത്തിന്റെ സഹോദരന്‍ മന്‍പ്രീതാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. സര്‍വിക്കല്‍ കാന്‍സര്‍ സ്ഥിരീകരിച്ചത് ആറ് മാസം മുമ്പാണ്. അതിനു ശേഷം അര്‍ബുദം ശ്വാസകോശത്തിലേക്ക് പടരുകയായിരുന്നു. 

ആരോഗ്യനില വഷളായതോടെ കഴിഞ്ഞ ദിവസം രാത്രിയോടെ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഡോളിയുടെ സഹോദരി അമന്‍ദീപ് സോഹി മ‍ഞ്ഞപ്പിത്തം ബാധിച്ച് മരിച്ച അടുത്ത ദിവസമാണ് ഡോളിയും വിടപറയുന്നത്. അമന്‍ദീപ് സോഹിയും നടിയായിരുന്നു. പരിനീതി, കുങ്കും ഭാഗ്യ, മേരി ആഷിഖി തും സേ ഹി തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട് ഡോളി.

Eng­lish Summary:Serial star Dol­ly Sohi passed away
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
January 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.