28 December 2025, Sunday

Related news

December 27, 2025
December 6, 2025
December 2, 2025
October 19, 2025
October 18, 2025
October 18, 2025
October 17, 2025
September 26, 2025
September 25, 2025
September 22, 2025

തൃശൂരില്‍ കാണാതായ ആദിവാസി കുട്ടികള്‍ 2 പേരും മരിച്ച നിലയിൽ

Janayugom Webdesk
തൃശൂർ
March 9, 2024 4:16 pm

തൃശൂർ വെള്ളിക്കുളങ്ങര ശാസ്താപൂവം കോളനിയിൽ നിന്നും കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി. സജിക്കുട്ടൻ (15) അരുൺകുമാർ (8) എന്നിവരുടെ മൃതദേഹങ്ങളാണ് വനംവകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ കോളനിയ്ക്കടുത്തുള്ള പാറയുടെ സമീപത്തു നിന്ന് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടികളെ കാണാതായത്. വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽ നിന്നുമാണ് കുട്ടികളെ കാണാതാകുന്നത്. കാണാതായ ആദ്യ ദിനങ്ങളിൽ ബന്ധു വീടുകളിലും കുട്ടികൾ പോകാൻ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും ബന്ധുക്കൾ അന്വേഷണം നടത്തിയിരുന്നു. ഈ ശ്രമം വിഫലമായതിനെ തുടർന്നാണ് വെള്ളിക്കുളങ്ങര പൊലീസിൽ പരാതി നൽകിയത്.

വെള്ളിയാഴ്ച രാവിലെ മുതൽ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും വനത്തിൽ അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. ഇന്ന് പുലർച്ചെ ആറുമണി മുതൽ വീണ്ടും തിരച്ചിൽ തുടങ്ങി. പത്തു പേരുള്ള 7 സംഘങ്ങളായാണ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയത്. അന്വേഷണത്തിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Eng­lish Sum­ma­ry: 2 of the miss­ing trib­al chil­dren dead body found
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.