മധ്യപ്രദേശിലെ ധര്‍ ജില്ലയിലെ കമാല്‍ മൗല പള്ളി സമുച്ചയത്തില്‍ സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കി മധ്യപ്രദേശ് ഹൈക്കോടതി.കാശിയിലെ ഗ്യാൻവാപി മസ്ജിദിലും സമാനമായ രീതിയിൽ സർവേ നടത്താൻ വാരണാസി കോടതി നിർദേശം നൽകുകയും പിന്നാലെ പൂജ നടത്താൻ അനുമതി നൽകുകയും ചെയ്തിരുന്നു.കെട്ടിടം കമാൽ മൗല പള്ളിയാണെന്ന് മുസ്‌ലിം വിഭാഗവും ഭോജ്ശാല ക്ഷേത്രമാണെന്ന് ഹിന്ദു വിഭാഗവും അവകാശപ്പെടുന്നതാണ് ഈ സമുച്ചയം.
അഞ്ച് പേരടങ്ങുന്ന സംഘത്തെ നിയോഗിക്കാനും ആറ് ആഴ്ചകൾക്കകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.ഹിന്ദു ഫ്രന്റ് ഫോർ ജസ്റ്റിസ് എന്ന സംഘടന 2022ൽ ഫയൽ ചെയ്ത ഹരജിയിലാണ് ഉത്തരവ്.എല്ലാ ചൊവ്വാഴ്ചയും ഹോമം നടത്തി ഭോജ്ശാല ശുദ്ധീകരിക്കുമെന്നും വെള്ളിയാഴ്ച മുസ്‌ലിങ്ങൾ നമസ്കാരത്തിന്റെ പേരിൽ ഹോമ കുണ്ഡം അശുദ്ധമാക്കുകയാണെന്നുമാണ് ഹിന്ദു വിഭാഗം ആരോപിക്കുന്നത്. ഈ രീതി നിർത്തലാക്കി ഭോജ്ശാല പൂർണമായും ഹിന്ദുക്കൾക്ക് കൈമാറണമെന്നാണ് ഇവരുടെ ആവശ്യം.
ജിപിആർജിപിഎസ് രീതി ഉപയോഗിച്ച് ശാസ്ത്രീയമായ സർവേ നടത്താനാണ് കോടതിയുടെ ഉത്തരവ്. കേസിൽ ഏപ്രിൽ 29ന് വാദം കേൾക്കും.പതിനാലാം നൂറ്റാണ്ടിൽ അലാവുദ്ധീൻ ഖിൽജിയുടെ കാലത്ത് പുരാതന ഹിന്ദുക്ഷേത്രം തകർത്താണ് കമാൽ മൗല പള്ളിയുണ്ടാക്കിയത് എന്നാണ് ഹരജിക്കാരുടെ വാദം.2003ലെ ധാരണ പ്രകാരം ചൊവ്വാഴ്ച പ്രാർത്ഥന നടത്താൻ ഹിന്ദു വിഭാഗത്തിനും വെള്ളിയാഴ്ച്ച ഉച്ചക്ക് ഒന്നിനും മൂന്നിനുമിടയിൽ നമസ്കരിക്കാൻ മുസ്‌ലിങ്ങൾക്കും അനുവാദം നൽകി. അല്ലാത്ത ദിവസങ്ങളിൽ ടിക്കറ്റ് വെച്ചാണ് അകത്തേക്ക് പ്രവേശനം.വസന്ത പഞ്ചമി നാളിൽ ദിവസം മുഴുവൻ പൂജ നടത്താനും ഹിന്ദുക്കൾക്ക് അനുവാദമുണ്ട്.2006, 2012, 2016 വർഷങ്ങളിൽ വസന്ത പഞ്ചമി വെള്ളിയാഴ്ചയായിരുന്നു. ഇത് ഇരുവിഭാഗങ്ങൾക്കുമിടയിൽ വാക്കേറ്റത്തിന് കാരണമായിരുന്നു.പ്രാദേശിക ഭരണകൂടം ഇടപെട്ട് ഇരുകൂട്ടർക്കും പ്രാർത്ഥിക്കുവാൻ പ്രത്യേകം സൗകര്യം ഒരുക്കുകയാണ് പതിവ്.
English Summary:
Madhya Pradesh High Court to survey church complex in Madhya Pradesh
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.