27 December 2025, Saturday

Related news

December 27, 2025
December 27, 2025
December 26, 2025
December 26, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 23, 2025
December 23, 2025

ഋഷഭ് പന്ത് ഐപിഎല്ലിലൂടെ തിരിച്ചുവരുന്നു

Janayugom Webdesk
March 12, 2024 5:32 pm

ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങല്‍ മാത്രം ബാക്കി നില്‍ക്കെ കളിക്കളത്തിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങി ഋഷഭ് പന്ത്. പന്ത് കായികക്ഷമത കൈവരിച്ചതായി ബിസിസിഐ റിപ്പോര്‍ട്ട്. 14 മാസത്തെ ഇടവേളയ്ക്കും വിശ്രമത്തിനും ശേഷം ഋഷഭ് പന്ത് വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയില്‍ പൂര്‍ണമായും ഫിറ്റാണ് ബിസിസിഐ അറിയിച്ചു. ഇതോടെ ഈ ഐപിഎല്‍ സീസണില്‍ പന്തിന് കളിക്കാനാകുമെന്നും ഉറപ്പായി.

2022 ഡിസംബര്‍ 30ന് ഉത്തരാഖണ്ഡിലെ റൂര്‍ക്കെയില്‍ വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് മികച്ച ഫോമിലായിരുന്ന പന്തിന് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്. താരത്തിന്റെ വലതുകാലിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

ആശുപത്രിയിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ശാരീരികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലായിരുന്നു താരം. പന്ത് പൂര്‍ണമായും ഫിറ്റ്നെസ് കൈവരിച്ചില്ലെങ്കില്‍ മൈതാനത്ത് മറ്റൊരു റോളില്‍ എത്തുമെന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യപരിശീലകന്‍ റിക്കി പോണ്ടിങ് കഴിഞ്ഞ ദിവസം പറഞ്ഞത്.

Eng­lish Summary:Rishabh Pant is mak­ing a come­back through IPL
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.