16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 16, 2025
April 15, 2025
April 14, 2025
April 12, 2025
April 12, 2025
April 7, 2025
April 3, 2025
April 3, 2025
March 28, 2025

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങള്‍ കൈമാറി എസ് ബി ഐ

Janayugom Webdesk
ന്യൂഡല്‍ഹി
March 13, 2024 1:27 pm

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( എസ് ബിഐ) കഴിഞ്ഞ ദിവസം വൈകിട്ടാണ് വിശദാംശങ്ങള്‍ നല്‍കിയത്. വിവരം കൈമാറിയശേഷം കോടതി ഉത്തരവ് പാലിച്ചെന്ന് വ്യക്തമാക്കി എസ്ബിഐ സിഎംഡി സത്യവാങ് മൂലം സമര്‍പ്പിച്ചു.

എസ്ബിഐ നല്‍കിയ വിവരങ്ങള്‍ 15ന് വൈകിട്ട് അഞ്ചിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട് .2019 ഏപ്രിൽ 12 മുതൽ വിറ്റ ബോണ്ടുകളുടെ വിശദാംശങ്ങളാണ്‌ എസ്‌ബിഐ കൈമാറിയത്‌. ബോണ്ട്‌ വാങ്ങിയവരുടെ വിവരങ്ങൾ, ഓരോ ബോണ്ടിന്റെയും മൂല്യം, പാർടികൾ ബോണ്ട്‌ പണമാക്കി മാറ്റിയതിന്റെ വിവരങ്ങൾ തുടങ്ങിയവയാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ നൽകിയത്‌. അതേസമയം, ബോണ്ട്‌ വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട്‌ പണമാക്കി മാറ്റിയവരുടെ വിവരങ്ങളും എസ്‌ബിഐ ഒത്തുനോക്കി ക്രോഡീകരിച്ചിട്ടില്ല.

ബോണ്ട്‌ വിശദാംശങ്ങൾ ചൊവ്വാഴ്‌ച പ്രവൃത്തിസമയം കഴിയുംമുമ്പ്‌ എസ്‌ബിഐ തെരഞ്ഞെടുപ്പ്‌ കമീഷന്‌ കൈമാറണമെന്ന്‌ സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ജൂൺ 30 വരെ സാവകാശം അനുവദിക്കണമെന്ന എസ്‌ബിഐയുടെ അപേക്ഷ തള്ളിയാണ്‌ കോടതി ഈ നിർദേശം നൽകിയത്‌.തെരഞ്ഞെടുപ്പ് കഴിയും വരെ പണം നല്‍കിയവരുടെ വിവരങ്ങള്‍ ജനങ്ങളില്‍ എത്താതിരിക്കാനുള്ള ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ​ഗൂഢനീക്കമാണ് കോടതി ഇടപെടലിലൂടെ പൊളിഞ്ഞത്.

Eng­lish Summary:
SBI hand­ed over elec­toral bond details as per Supreme Court order

You may also like this video:

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.