22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 20, 2024
June 4, 2024
June 2, 2024
June 1, 2024
June 1, 2024
June 1, 2024
May 29, 2024
May 17, 2024
May 8, 2024
May 7, 2024

ക്യാമ്പസുകളിൽ ആവേശം വിതറി ‘ജോയിഫുൾ ക്യാമ്പസ്’

Janayugom Webdesk
ആറ്റിങ്ങൽ
March 14, 2024 3:10 pm

ക്യാമ്പസുകളിൽ വിദ്യാർഥികളുടെ മനസ്സ് കീഴടക്കി ആറ്റിങ്ങലിലെ ഇടത്പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി ജോയി. ജോയിഫുൾ ക്യാമ്പസ് എന്ന് പേരിട്ടിരിക്കുന്ന വ്യത്യസ്തമായ പ്രചരണ പരിപാടിയിലൂടെയാണ് വിദ്യാർത്ഥികളുമായി സ്ഥാനാർത്ഥി സംവദിച്ചത്. വർക്കല ഐടിഐ, ആറ്റിങ്ങൽ ഐടിഐ, ഗവ കോളേജ് ആറ്റിങ്ങൽ എന്നിവിടങ്ങളിൽ ആയിരുന്നു എസ്എഫ്ഐയുടെ നേതൃത്വത്തിൽ ജോയിഫുൾ ക്യാമ്പസ് എന്ന വ്യത്യസ്തമായ പ്രചരണ പരിപാടി സംഘടിപ്പിച്ചത്.

കേവലം വിദ്യാർത്ഥികളോട് വോട്ട് ചോദിച്ച് മടങ്ങുകയല്ല അവരോടൊപ്പം കുറച്ച് സമയം ചിലവഴിച്ച് അവരുമായി സംവദിക്കുക എന്നുള്ളതായിരുന്നു പ്രചരണ പരിപാടിയുടെ ലക്ഷ്യം. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് സ്ഥാനാർത്ഥി വി.ജോയി മറുപടി നൽകി. രാജ്യത്തിലെ ജനങ്ങളെ തമ്മിൽ വിഭജിക്കുന്ന വർഗീയതയ്ക്ക് എതിരായ മുദ്രാവാക്യങ്ങൾ ഉയർത്തിയ പോസ്റ്ററുകളും ജോയിഫുൾ ക്യാമ്പസിൻ്റെ പ്രത്യേകതയായി. കേരളത്തിൽ വെറുപ്പിൻ്റെ കഥകളല്ല സ്നേഹത്തിൻ്റെ കഥകളാണ് എന്ന് പ്രകടമാക്കുന്ന പോസ്റ്ററുകളായിരുന്നു ഇതിൽ ഏറെ ആകർഷണം.

“ഓണത്തിന് ആമിനയ്ക്ക് വേണ്ടി എന്തിന് അഞ്ജന ഓണ സദ്യ ഒരുക്കുന്നു? വിഷ്ണു വീട്ടിൽ എന്തുകൊണ്ട് ക്രിസ്മസ് സ്റ്റാർ തൂക്കുന്നു? തൃശൂർ പൂരത്തിന് ജോസഫ് എന്തിന് വീട്ടിൽ എത്തുന്നു? ഈ ചോദ്യങ്ങൾക്ക് എല്ലാം ഒറ്റ മറുപടി “ഇത് കേരളമാണ് ഇവിടെ സ്നേഹത്തിൻ്റെ കഥകളാണ്, വെറുപ്പിൻ്റെ കഥകൾ ഇല്ല”. ഇത്തരം ഉള്ളടക്കമുള്ള പോസ്റ്ററുകൾ കൂടിയായപ്പോൾ ജോയിഫുൾ ക്യാമ്പസ് വിദ്യാർത്ഥികൾ ഏറ്റെടുത്തു.

വി ജോയിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ നവ മാധ്യമ പേജുകളുടെ QR കോഡുകളും ജോയിഫുൾ ക്യാമ്പസിനോടൊപ്പം പ്രദർശിപ്പിച്ചു. സ്ഥാനാർത്ഥിയ്ക്ക് വോട്ട് ഉറപ്പാക്കുക മാത്രമല്ല, സാമൂഹിക മാധ്യമങ്ങളിലൂടെ സ്ഥാനാർഥിയുടെ പ്രചരണത്തിൽ പങ്കാളിയാകാനും സ്ഥാനാർഥിയുടെ വികസന സങ്കൽപ്പങ്ങൾ തിരിച്ചറിയാനും ഇതിലൂടെ വിദ്യാർഥികൾക്ക് കഴിയും.

മണ്ഡലത്തിലെ മുഴുവൻ ക്യാമ്പസുകളിലും ജോയിഫുൾ ക്യാമ്പസ് പ്രചരണ പരിപാടി നടത്താനാണ് തീരുമാനം. വോട്ട് ചോദിച്ച് മടങ്ങി പോകുന്ന സ്ഥാനാർത്ഥിയല്ല വി ജോയി , ഒരാളായി ഒപ്പം ഉണ്ടാകുമെന്നുള്ള സന്ദേശം നൽകിയാണ് ഓരോ ക്യാമ്പസിലും ജോയിഫുൾ ക്യാമ്പസ് അവസാനിക്കുന്നത്.

Eng­lish Sum­ma­ry: LDF can­di­date V Joy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.