9 May 2024, Thursday

Related news

May 9, 2024
May 9, 2024
May 9, 2024
May 7, 2024
May 7, 2024
May 3, 2024
May 3, 2024
April 30, 2024
April 22, 2024
April 22, 2024

ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ ഉത്തരവാദി നരേന്ദ്രമോഡിയെന്ന് യെച്ചൂരി

Janayugom Webdesk
ന്യൂഡല്‍ഹി
March 15, 2024 1:11 pm

ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ ഉത്തരവാദി നരേന്ദ്രമോഡി സര്‍ക്കാരാണെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമപരമാക്കുകയാണ് അവര്‍ ചെയ്തത്. ആ നടപടിയാണ് എല്ലാത്തിനും കാരണം. അതുകൊണ്ടു തന്നെ ഇലക്ടറല്‍ ബോണ്ട് വിഷയത്തിലെ ഉത്തരവാദികള്‍ അവരാണ്.

ഇലക്ടറല്‍ ബോണ്ട് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമാണ്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ നടത്തിയ ഏറ്റവും വലിയ അഴിമതിയാണിത്. നിയമം നടപ്പിലാക്കിയ കേന്ദ്ര സർക്കാരിന്നാണ് ഇതിന്റെ പ്രാഥമിക ഉത്തരവാദിത്തം.രാഷ്ട്രീയ അഴിമതി നിയമവിധേയമാക്കുകയാണ് മോദി സർക്കാർ ചെയ്തത്. ഇ ഡി പോലുള്ള ഏജൻസികളെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തി പണം നൽകിക്കുകയാണ്.

ബംഗാളിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് മതേതര പാർട്ടികളുമായി സീറ്റ് ചർച്ചകൾ നടക്കുകയാണ്. ബിജെപിയും തൃമൂർ കോൺഗ്രസിനെയും പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
Yechury says that Naren­dra Modi is respon­si­ble for the elec­toral bond issue

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.