23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 15, 2024
November 15, 2024
November 12, 2024
October 17, 2024
October 12, 2024
October 11, 2024
October 7, 2024
September 22, 2024
September 19, 2024

വോട്ട് കച്ചവടം തുടങ്ങി; മോഡി ഭരണം വരട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ്

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
March 17, 2024 10:42 pm

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് മറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കൂട്ടിയിറങ്ങി. ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തുകൊണ്ടുള്ള, തിരുവനന്തപുരത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. എൻജിഒ അസോസിയേഷൻ മുൻ സംസ്ഥാന നേതാവും കോൺഗ്രസിന്റെ രണ്ടു സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമായ മുണ്ടേല മോഹനനാണ് ബിജെപിക്ക് വോട്ട് മറിക്കാന്‍ മുന്നിലുള്ളത്. 

ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി വി മുരളീധരന് വോട്ടുചെയ്യാനാണ് നേതാവിന്റെ നിർദേശം. ഒരു തവണകൂടി മോ‍ഡി ഭരണം വരട്ടെയെന്നും അതാണ് നമുക്ക് നല്ലതെന്നും മുണ്ടേല മോഹനന്‍ പ്രവര്‍ത്തകനോട് പറയുന്നു. അരുവിക്കരയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും ഡിസിസി അധ്യക്ഷന്‍ പാലോട് രവിയുടെ വിശ്വസ്തനുമാണ് മുണ്ടേല മോഹനന്‍. പാർട്ടി പുനഃസംഘടനയിൽ പാലോട് രവി ഡിസിസി ട്രഷറായി നിർദേശിച്ചത് ഈ നേതാവിനെയാണ്. അരുവിക്കര, വെള്ളനാട് മേഖലയില്‍ വ്യാപകമായി വോട്ട് കച്ചവടം നടത്താനാണ് നീക്കം. ഇതേ മാതൃകയില്‍ മറ്റിടങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കുവേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. സാമ്പത്തിക നേട്ടങ്ങളുള്‍പ്പെടെ കണ്ടുകൊണ്ടാണ് വോട്ട് കച്ചവടത്തിന് കച്ചകെട്ടിയിറങ്ങിയിട്ടുള്ളതെന്നാണ് സൂചന. 

Eng­lish Sum­ma­ry: Vote trad­ing start­ed; Con­gress leader wants Modi to rule

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.