19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

June 10, 2024
March 27, 2024
March 27, 2024
March 26, 2024
March 24, 2024
March 23, 2024
October 21, 2023

മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ക്ഷണിച്ച് കലാമണ്ഡലം

Janayugom Webdesk
ചാലക്കുടി
March 23, 2024 10:41 am

ഡോ.ആര്‍എല്‍വി രാമകൃഷ്ണൻ കേരള കലാമണ്ഡലത്തിൽ ചൊവാഴ്ച്ച മോഹിനിയാട്ടം അവതരിപ്പിക്കും. കലാമണ്ഡലത്തിലെ വിദ്യാർത്ഥി യൂണിയൻ്റെ നേതൃത്വത്തിലാണ് ചൊവാഴ്ച്ച വൈകീട്ട് 5 മണിക്ക് പരിപാടി സംഘടിപ്പിക്കുന്നത്. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ബിജെപി സഹയാത്രികയായ നർത്തകി കലാമണ്ഡലം സത്യഭാമ നടത്തിയ വർണാധിക്ഷേപത്തിന്‍റെ പിന്നാലെയാണ് നൃത്തമവതരിപ്പിക്കാൻ കലാമണ്ഡലത്തിൽ നിന്നും രാമകൃഷ്ണന് ക്ഷണം ലഭിക്കുന്നത്. 

സത്യഭാമയുടെ പരാമർശത്തെ കലാമണ്ഡലം അന്നു തന്നെ അപലപിക്കുകയും ഇത്തരക്കാർ സ്ഥാപനത്തിൻ്റെ പേര് ഇവരുടെ പേരിനൊപ്പം ചേർക്കുന്നത് തന്നെ കലാമണ്ഡലത്തിന് ക്ഷീണമാണെന്നും സ്ഥാപനത്തിലെ പൂർവ വിദ്യാർത്ഥി എന്നതിലപ്പുറം സത്യഭാമയുമായി കലാമണ്ഡലത്തിന് യാതൊരു ബന്ധമില്ലെന്നും അറിയിച്ചിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കലാമണ്ഡലം കൂത്തമ്പലത്തിൽ ആണ് പരിപാടി. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്നും ഏതൊരു കലാകാരൻ്റെയും വലിയ സ്വപ്നമാണ് കലാമണ്ഡലം കുത്തമ്പലത്തിൽ ചിലങ്കയണിഞ്ഞ് നൃത്തം അവതരിപ്പിക്കുക എന്നത്. ഇതൊരു വലിയ അവസരമാണെന്ന് ആര്‍എല്‍വി രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിൽ എംഫിൽപി എച്ച് ഡി ഗവേഷക വിദ്യാർത്ഥിയായിരുന്നു രാമകൃഷ്ണൻ.

Eng­lish Summary:Kalamandalam invit­ed RLV Ramakr­ish­nan to per­form Mohiniyattam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.