19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
October 4, 2024
September 20, 2024
September 15, 2024
September 13, 2024
September 5, 2024
July 29, 2024
July 12, 2024
June 26, 2024
June 25, 2024

‘അറസ്റ്റ് നിയമ വിരുദ്ധം’;ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി അരവിന്ദ് കേജ്‍രിവാൾ

Janayugom Webdesk
ന്യൂഡല്‍ഹി
March 23, 2024 7:34 pm

മദ്യനയ അഴിമതിയിലെ അറസ്റ്റ് ചോദ്യം ചെയ്ത് അരവിന്ദ് കേജ്‍രിവാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അറസ്റ്റും റിമാൻഡ് ഉത്തരവും നിയമവിരുദ്ധമാണെന്നും ഉടൻ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കണമെന്നും അരവിന്ദ് കേജ്‌രിവാളിന്‍റെ അഭിഭാഷകര്‍ പറയുന്നു. മാർച്ച് 24 ഞായറാഴ്ചയ്ക്കകം ആക്ടിംഗ് ചീഫ് ജസ്റ്റിസിനോട് അടിയന്തര വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് ഇഡി കേജ്‍രിവാളിനെ ഡൽഹിയിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ അഞ്ചുദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് ഡൽഹി റോസ് അവന്യൂ കോടതി.

Eng­lish Sum­ma­ry: arvind kejri­w­al filed plea in del­hi high­court against his arrest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.