മദ്യനയ അഴിമതി കേസില്‍ കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അവകാശമുണ്ടെന്ന് ജർമ്മനി. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ജുഡീഷ്യറിയുടെ നിഷ്പക്ഷത, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും ജർമ്മൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ആരോപണങ്ങൾ നേരിടുന്ന ഏതൊരാളെയും പോലെ കെജ്‌രിവാളിനും നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അർഹതയുണ്ട്. ലഭ്യമായ എല്ലാ നിയമ മാർഗങ്ങളും നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്. നിരപരാധിത്വം തെളിയിക്കുക എന്നത് നിയമവാഴ്ചയുടെ കേന്ദ്ര ഘടകമാണ്, അത് അദ്ദേഹത്തിനും ബാധകമാണെന്നും ജർമ്മൻ വിദേശകാര്യ വക്താവ് പ്രതികരിച്ചു.
അതേസമയം പരാമര്‍ശത്തില്‍ ജര്‍മ്മനിയെ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ രംഗത്തെത്തി. ഇന്ത്യയിലെ ജര്‍മ്മന്‍ എംബസി മിഷന്‍ ഡെപ്യൂട്ടി തലവന്‍ ജോര്‍ജ് എന്‍സ്വീലറെ വിളിച്ചു വരുത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് പ്രതിഷേധം അറിയിച്ചത്. ഇന്ത്യന്‍ ആഭ്യന്തര കാര്യങ്ങളിലുള്ള ജര്‍മ്മനിയുടെ നഗ്നമായ ഇടപെടലാണിതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
English Summary: Germany against arrest of Arvind Kejriwal
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.