19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 24, 2024
October 21, 2024
October 12, 2024
September 20, 2024
September 2, 2024
August 19, 2024
July 21, 2024
July 13, 2024
June 20, 2024
May 9, 2024

ഇടുക്കിയില്‍ വാഹനാപകടം; ആറു വയസുകാരി മരിച്ചു

Janayugom Webdesk
ഇടുക്കി
March 24, 2024 11:26 am

ഇടുക്കി പുറ്റടി ചേറ്റുകുഴിയില്‍ നടന്ന വാഹനാപകടത്തില്‍ ആറു വയസുകാരി മരിച്ചു. കെഎസ്ആര്‍ടി ബസും ടവേരയുമാണ് കൂട്ടി ഇടിച്ചത്. മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്നു ടവേരയില്‍ സഞ്ചരിച്ചവര്‍. ചേറ്റുകുഴി ബദനി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയായ ആമിയാണ് മരിച്ചത്. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. 

അച്ചക്കട കാട്ടേടത്ത് ജോസഫ് വര്‍ക്കിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ബസ്സിലേക്ക് ഇടിച്ചു കയറിയത്. വീട്ടിലേക്ക് എത്തുവാന്‍ മൂന്നു കിലോമീറ്റര്‍ മാത്രം ശേഷിക്കുകയായിരുന്നു അപകടം. ജോസഫ് വര്‍ക്കിയുടെ മകന്‍ എബിയുടെ കുട്ടിയാണ് മരിച്ച ആമി. എബിയുടെ ഭാര്യ അമലു, അമ്മ മോളി എന്നിവര്‍ ഗുരുതരാവസ്ഥയില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Eng­lish Summary:Car acci­dent in Iduk­ki; A six-year-old girl died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.