ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നില്ലെന്ന ബിജെപിയുടെ തീരുമാനത്തില്‍ വന്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. ബിജെപി ഓഫിസ് അടിച്ചുതകര്‍ത്തു.
സേനാപതി ജില്ലയിലെ ഓഫിസാണ് ബിജെപി നേതൃത്വത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയെത്തിയ പ്രവര്‍ത്തകര്‍ തകര്‍ത്തത്. ഔട്ടര്‍ മണിപ്പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ സ്ഥാനാര്‍ത്ഥിയായ തിമോത്തി സിമിക്കിനെ പിന്തുണയ്ക്കുമെന്നായിരുന്നു ബിജെപിയുടെ തീരുമാനം. പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രവര്‍ത്തകര്‍ ഓഫിസ് അടിച്ച് തകര്‍ക്കുകയായിരുന്നു.
മേഘാലയയിലെ ഷില്ലോങ്ങ്, ടുരാ മണ്ഡലങ്ങളിലും ബിജെപി മത്സരിക്കുന്നില്ല. പകരം നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കും.
English Summary: BJP office workers vandalized in Manipur
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.