6 May 2024, Monday

Related news

May 6, 2024
May 6, 2024
May 6, 2024
May 6, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 4, 2024
May 4, 2024

പുനഃസംഘടനയില്‍ പൊട്ടിത്തെറി; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടരാജിയിലേക്ക്

Janayugom Webdesk
തിരുവനന്തപുരം
March 24, 2024 11:15 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടയില്‍ കോണ്‍ഗ്രസില്‍ പുനഃസംഘടനയുടെ പേരില്‍ പൊട്ടിത്തെറി. ഡിസിസി ഭാരവാഹികളുടെ നിയമനത്തില്‍ തഴഞ്ഞുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടരാജിക്കൊരുങ്ങുന്നു. ഇന്ന് കെപിസിസി ആസ്ഥാനത്ത് എത്തി രാജിക്കത്ത് കൈമാറുമെന്നാണ് നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് തങ്ങളെ ഒഴിവാക്കിയതെന്നാണ് ഇവരുടെ ആരോപണം. ഷാഫിയുടെ അനുയായികളെ മാത്രം ഡിസിസി ഭാരവാഹികളാക്കിയെന്നും എതിർവിഭാഗത്തിലെ 28 പേരെ തഴഞ്ഞെന്നുമാണ് ഇവര്‍ പറയുന്നത്. 

ഷാഫി പറമ്പില്‍ പ്രസിഡന്റായിരുന്ന കാലത്തെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമാരെ ഡിസിസി ജനറല്‍ സെക്രട്ടറിമാരായും വൈസ് പ്രസിഡന്റുമാരായും കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. സംഘടനയ്ക്കുവേണ്ടി രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച തങ്ങളെ മാറ്റിനിര്‍ത്തിയതിന് പിന്നില്‍ ഷാഫി ഫാന്‍സ് ഗ്രൂപ്പാണെന്ന് ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. 

കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചാണ് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസന്‍ ഭാരവാഹികളെ നിയമിച്ചത്. മുന്‍കാലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളെയും ജില്ലാ പ്രസിഡന്റുമാരെയും ഡിസിസി ഭാരവാഹികളാക്കുക പതിവുണ്ടായിരുന്നു. അത് അട്ടിമറിച്ചു. അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി ഉചിതമായ തീരുമാനമുണ്ടാകണമെന്നും ഇല്ലെങ്കില്‍ രാജിയിലേക്ക് നീങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു.

Eng­lish Sum­ma­ry: Youth Con­gress lead­ers to resign

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.