കൊല്ലം കൊറ്റൻകുളങ്ങരയിലെ ചമയവിളക്ക് ഉത്സവ കെട്ടുകാഴ്ചക്കിടെ വണ്ടിക്കുതിരക്കടിയില്‍പ്പെട്ട് അഞ്ചുവയസകാരി ക്ക് ദാരുണാന്ത്യം. ചവറ സൗത്ത് വടക്കുംഭാഗം സ്വദേശി ക്ഷേത്രയാണ് മരിച്ചതെന്നാണ് വിവരം.ക്ഷേത്രത്തിലെ ചമയവിളക്ക് എടുക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ടാണ് ക്ഷേത്ര മരിച്ചത്. ഇന്നലെ രാത്രി 12ന് ചമയവിളക്കിനിടെ വണ്ടിക്കുതിര വലിക്കുമ്പോഴുണ്ടായ തിക്കിലും തിരക്കിലും കുട്ടി അകപ്പെടുകയായിരുന്നു. കുടുംബാംഗങ്ങളോടൊപ്പമാണ് ക്ഷേത്ര ഇന്നലെ കൊറ്റംകുളങ്ങരയെത്തിയത്.
പിതാവിന്റെ കൈ പിടിച്ച് നിൽക്കുകയായിരുന്നു കുട്ടി. ഇതിനിടെ തിക്കിലും തിരക്കിലും വണ്ടിക്കുതിരയുടെ നിയന്ത്രണം നഷ്‌ടമായി. ഇത് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് അപകടം ഉണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല.
English Summary: Five-year-old girl dies after being run over by cart during Kotankulangara festival
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.