പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. പി സി ശശീന്ദ്രൻ രാജിവെച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നൽകി. വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നാണ് വിശദീകരണം.
വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ ദുരൂഹ മരണത്തെ തുടർന്ന് മാർച്ച് രണ്ടിന് മുൻ വി സിയായിരുന്ന ഡോ. എം ആർ ശശീന്ദ്രനെ ഗവർണർ സസ്പെൻഡ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് യൂണിവേഴ്‌സിറ്റിയിലെ മുൻ അധ്യാപകനായ ഡോ. പി സി ശശീന്ദ്രന് വിസിയുടെ ചുമതല നൽകി ഗവർണർ ഉത്തരവിട്ടത്.
English Summary: veterinary university vc dr pc saseendranathan resigned
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.