8 February 2026, Sunday

Related news

January 25, 2026
January 22, 2026
January 21, 2026
January 17, 2026
January 17, 2026
January 10, 2026
January 7, 2026
January 7, 2026
January 1, 2026
December 28, 2025

വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ല പ്പെട്ടു

Janayugom Webdesk
കല്‍പ്പറ്റ
March 28, 2024 11:20 am

കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവതി കൊല്ലപ്പെട്ടു. പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനി(37)യാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
കോളനിക്ക് സമീപത്തെ വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ സുരേഷും ഭാര്യ മിനിയും കാട്ടാനയുടെ മുമ്പില്‍ അകപ്പെടുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ മിനി തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
നിലമ്പൂര്‍ വനമേഖലയില്‍ ചാലിയാറിനടുത്താണ് കോളനി. വനാന്തര്‍ഭാഗത്തെ കോളനിയായതിനാല്‍തന്നെ മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗുരുതരമായി പരിക്കേറ്റ സുരേഷിനെ പുറംലോകത്ത് എത്തിക്കാന്‍ കഴിഞ്ഞത്. ചാലിയാറിലൂടെ ചുമന്ന് ദുര്‍ഘടമായ മലമ്പാതകള്‍ താണ്ടിയാണ് ഇയാളെ പുറത്തെത്തിച്ചത്. 

നിലമ്പൂരില്‍ നിന്നും മേപ്പാടിയില്‍ നിന്നും രണ്ട് സംഘങ്ങളായി ഫോറസ്റ്റ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും കോളനിയില്‍ എത്തിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മിനിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Eng­lish Summary:Woman killed in Wayanad wild­cat attack

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.