8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 2, 2024
September 1, 2024
August 29, 2024
August 27, 2024
August 26, 2024
August 25, 2024
August 25, 2024
August 16, 2024
August 16, 2024
July 28, 2024

ഞാനെന്നാ പറയാനാ: കുമാർ നന്ദയുടെ ചിത്രം തുടങ്ങി

Janayugom Webdesk
March 28, 2024 9:32 pm

മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായ മധുരനൊമ്പരക്കാറ്റിൻ്റെ നിർമ്മാതാവും, കൊട്ടാരത്തിൽ കുട്ടിഭൂതം, മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ, വെള്ളാരം കുന്നിലെ വെള്ളിമീനുകൾ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനുമായ കുമാർനന്ദ, തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഞാനെന്നാ പറയാനാ. ശ്രീനന്ദ സിനിക്രിയേഷൻസിനു വേണ്ടി പ്രജുഷ, നൗഷാദ് ജി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം വഴിഞ്ഞത്ത് പുരോഗമിക്കുന്നു.

ഒരു ആഗ്ലോ ഇന്ത്യൻ കുടുംബത്തിൻ്റെ തികച്ചും വ്യത്യസ്തമായ കഥ പറയുകയാണ് ഈ ചിത്രം.കോമഡി ആഷൻ ത്രില്ലർ ചിത്രമായ ഞാനെന്നാ പറയാനാ, ഒരു പറ്റം ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്.

ഒരു ആഗ്ലോ ഇന്ത്യൻ കുടുംബത്തിലെ അംഗമാണ് ജെറി ( പ്രതാപ് ലാൽ ) അപ്പൻ (അരിസ്റ്റോ സുരേഷ്) നല്ലൊരു മദ്യപാനിയാണ്.അമ്മ മാഗി ( പ്രജുഷ ) സ്നേഹസമ്പന്നയും .ജെറി ഒരു വർക്ക്ഷോപ്പ് നടത്തുകയാണ്.പുരുഷു, ധർമ്മൻ, മനൂപ് എന്നിവർ ജെറിയുടെ ആത്മ സുഹൃത്തുക്കളാണ്. ജെറിക്കു വേണ്ടി എന്തു ചെയ്യാനും മടിയില്ലാത്തവർ. വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെടുന്ന ഡാനിയേൽ ‚ജെറിക്ക് സ്ഥിരമായി മോഷ്ടിച്ചെടുക്കുന്ന, ബൈക്കും മറ്റും കൊടുക്കുമായിരുന്നു. ഒരു ദിവസം പോലീസ് മോഷണമുതൽ പിടികൂടി. അതോടെ ജെറിയും കൂട്ടുകാരും ഊരാക്കുടുക്കിലായി!

അത്യന്തം സസ്പെൻസ് നിറഞ്ഞ രംഗങ്ങളിലൂടെ ഞാനെന്നാ പറയാനാ മുന്നോട്ടു പോകുന്നു.

ശ്രീനന്ദ സിനിക്രിയേഷൻസിനു വേണ്ടി പ്രജുഷ, നൗഷാദ് ജി എന്നിവർ നിർമ്മിക്കുന്ന ഞാനെന്നാ പറയാനാ, രചന, സംവിധാനം — കുമാർ നന്ദ, ക്യാമറ ‑നവീൻ സാജ്, എഡിറ്റിംഗ് — അലി അക്ബർ, സംഗീതം ‑ഹംസ, പ്രൊഡക്ഷൻ കൺട്രോളർ-എൻ.ആർ.ശിവൻ,ആർട്ട് — അജി, മേക്കപ്പ് — ദീപു, കോസ്റ്റ്യൂമർ — നാഗരാജ്, അസോസിയേറ്റ് ഡയറക്ടർ — ജോസഫ് ഒരു മനയൂർ, ഹനീഫ് ചൗഹാൻ, ശങ്കർ, സജിത്ത് ബാലുശ്ശേരി, പി.ആർ.ഒ- അയ്മനം സാജൻ.

പ്രതാപ് ലാൽ, കിരൺ സരിഗ, അരിസ്റ്റോ സുരേഷ്, പ്രജുഷ, സിനി പ്രസാദ്, എൻ.ആർ.ശിവൻ, ചാർളി,ജീവൻ ചാക്ക,കോവളം പ്രസാദ്, സത്യൻ, രമണൻ, അനിൽ നായർ, രജീഷ് സേട്ടു, മോനി, വിഷ്ണു, ഷിബു, ബിജുലാൽ, ഷഹനാസ്, ഗൗരിനന്ദ എന്നിവർ അഭിനയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.