21 December 2025, Sunday

Related news

December 20, 2025
December 19, 2025
December 19, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 15, 2025

സംസ്ഥാനത്തെ ശമ്പള‑പെന്‍ഷന്‍ വിതരണത്തിന് തടസമുണ്ടാകില്ലെന്ന് അധികൃതര്‍

Janayugom Webdesk
തിരുവനന്തപുരം
April 1, 2024 12:41 pm

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തിനും, പെന്‍ഷന്‍ വിതരണത്തിനും തടസമുണ്ടാകുമെന്ന വ്യാജ പ്രചരണം.സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിനമായതിനാല്‍ ഇന്ന് ബാങ്കുകളിലും, ട്രഷറികളിലും ഇടപാടുകള്‍ നടക്കില്ല. ഇതിനാല്‍ നാളെ മുതലാകും ശമ്പളവിതരണം. ട്രഷറി പ്രവര്‍ത്തനങ്ങളും, മുന്‍വര്‍ഷത്തെപോലെ തന്നെ നടക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി,

ഒരു അധികനിയന്ത്രണവും സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല.ഒരുവിഭാഗം മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയപാര്‍ടികളും പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണ്.മാര്‍ച്ചില്‍ മാത്രം ട്രഷറിയില്‍നിന്ന് 26,000 കോടി രൂപയാണ് വിതരണം ചെയ്തത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 4000 കോടി രൂപ അധികമാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലെ ചെലവ് 22,000 കോടി രൂപയായിരുന്നു. എല്ലാ മേഖലയ്ക്കും ആവശ്യമായ പണം ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. 

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാന വളര്‍ച്ചയും കേരളം നേടി. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധം തുടരുന്ന ഘട്ടത്തില്‍ കൂടിയാണ് സംസ്ഥാനത്തിന്റെ നേട്ടം.കേന്ദ്ര സര്‍ക്കാര്‍ 57,400 കോടി രൂപ കുറച്ചിട്ടും സാമൂഹ്യസുരക്ഷാ പെന്‍ഷനില്‍ സംസ്ഥാനം കുറവ് വരുത്തിയിട്ടില്ല. വരുമാനവളര്‍ച്ചയും കൃത്യമായ ധനമാനേജ്മെന്റുമാണ് പ്രതിസന്ധിക്കിടയിലും കേരളത്തിനെ മുന്നോട്ടേക്ക് നയിച്ചത്.

Eng­lish summary:
The author­i­ties said that there will be no dis­rup­tion to the dis­tri­b­u­tion of salaries and pen­sions in the state

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.