19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

April 3, 2024
March 10, 2024
March 6, 2024
February 28, 2024
February 17, 2024
February 12, 2024
February 11, 2024
February 11, 2024
December 18, 2023
July 1, 2023

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം

Janayugom Webdesk
ചക്കിട്ടപാറ (കോഴിക്കോട്)
April 3, 2024 6:37 pm

പെരുവണ്ണാമൂഴി- ചെമ്പനോട റോഡിൽ പന്നിക്കോട്ടൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. മുള്ളൻകുന്നിൽ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവർ സഞ്ചരിച്ച കാറിന്റെ ബോണറ്റിന് മുകളിലേക്ക് കാട്ടുപോത്ത് ചാടിവീഴുകയായിരുന്നു. പേരാമ്പ്ര സ്വദേശിയായ അമ്മയും മകളുമായിരുന്നു കാറിലുണ്ടായിരുന്നത്. ഇവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. വണ്ടിയുടെ ബോണറ്റ്, ലൈറ്റ് എന്നിവ തകർന്നു. 

പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ നിന്നും ഒരു കിലോമീറ്റർ പരിധിക്കുള്ളിലാണ് സംഭവം. എപ്പോഴും വാഹനങ്ങൾ കടന്നുപോകുന്ന വഴിയിലാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്. സ്ഥിരമായി കാട്ടുപോത്ത് ഇറങ്ങുന്ന മേഖലയാണിതെന്ന് നാട്ടുകാർ പറയുന്നു. രാത്രി കാലങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ ഇതുവഴി സഞ്ചരിക്കാൻ ആളുകൾ ഭയക്കുന്ന സാഹചര്യമുണ്ട്. ആന, പന്നി എന്നിവയെല്ലാം ഇറങ്ങാറുള്ള പ്രദേശത്ത് സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് വനം വകുപ്പ് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: A wild buf­fa­lo attacked a car in Kozhikode

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.