8 December 2025, Monday

Related news

December 1, 2025
November 23, 2025
November 17, 2025
November 16, 2025
November 16, 2025
November 16, 2025
September 6, 2025
July 30, 2025
June 25, 2025
May 2, 2025

ബംഗാളില്‍ എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ പീഡനക്കേസ്

Janayugom Webdesk
കൊല്‍ക്കത്ത
April 7, 2024 9:37 pm

എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ പീഡനകേസെടുത്ത് ബംഗാൾ പൊലീസ്. ഈസ്റ്റ് മിഡ്‌നാപൂർ പൊലീസ് എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഭൂപതി നഗർ സ്ഫോടനകേസിൽ അറസ്റ്റിലായ തൃണമൂൽ കോൺ​ഗ്രസ് നേതാവ് മനോബ്രത ജനയുടെ ഭാര്യ മോനി ജനയുടെ പരാതിയിലാണ് എഫ്ഐആർ. ടിഎംസി നേതാക്കളെ അറസ്റ്റ് ചെയ്ത എൻഐഎ സംഘം കഴിഞ്ഞദിവസം ആക്രമിക്കപെട്ടിരുന്നു. ഈ സംഭവത്തില്‍ മോനി ജനക്കെതിരെയും എൻഐഎ കേസെടുത്തിരുന്നു. 

2022ൽ നടന്ന സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പുലര്‍ച്ചെ എന്‍ഐഎ സംഘം റെയ്ഡ് നടത്തിയപ്പോഴാണ് സ്ത്രീകളടക്കമുള്ള ജനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. 150 ഓളം പേർ വരുന്ന സംഘം എൻഐഎ സംഘത്തിന്റെ വാഹനങ്ങൾ തകർത്തു. ഒരു എൻഐഎ ഉദ്യോഗസ്ഥന് പരിക്കേറ്റു. മനോബ്രത ജനയ്ക്കൊപ്പം മറ്റൊരു ടിഎംസി നേതാവായ ബാലാജി ചരണ മെയ്തിയെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജനുവരിയിൽ സന്ദേശ്ഖലിയിൽ ഇഡിയുടെ സംഘത്തെയും ആൾക്കൂട്ടം ആക്രമിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയും ഇഡി ഉദ്യോഗസ്ഥർക്കെതിരെ ബംഗാൾ പൊലീസ് കേസ് എടുത്തിരുന്നു. 

Eng­lish Sum­ma­ry: case against NIA offi­cials in Bengal

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.