16 January 2026, Friday

Related news

January 13, 2026
January 6, 2026
December 25, 2025
December 15, 2025
December 7, 2025
December 4, 2025
November 25, 2025
November 21, 2025
November 9, 2025
November 5, 2025

സുരക്ഷാപ്രശ്‌നം: ലെവല്‍ക്രോസിലെ ജീവനക്കാർക്കും രക്ഷയില്ല

Janayugom Webdesk
ആലപ്പുഴ
April 8, 2024 9:05 am

ട്രെയിനിലെ ടിടിഇമാര്‍ക്ക് സുരക്ഷയില്ലാത്തതുപോലെ തന്നെയാണ് ലെവല്‍ക്രോസിലെ ജീവനക്കാരുടെ അവസ്ഥയും. ഏതു സമയവും ആക്രമിക്കപ്പെടാവുന്ന സാഹചര്യമാണ്. ഇതുമൂലം റെയില്‍വേ ലേവല്‍ക്രോസുകളിലെ ഗേറ്റ് കീപ്പര്‍മാര്‍ ജീവഭയത്തോടെയാണ് രാത്രിയില്‍ ജോലിചെയ്യുന്നത്. ഗേറ്റ് കീപ്പര്‍മാരില്‍ വനിതകളുമുണ്ട്. ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലങ്ങളിലാണ് ഒട്ടുമിക്ക ലെവല്‍ക്രോസുകളും. രാത്രിയാകുന്നതോടെ പ്രദേശം വിജനമാകും. രാത്രിയില്‍ തീവണ്ടി കടത്തിവിടുന്നതിനായി ഗേറ്റുകള്‍ അടയ്ക്കും. എന്നാല്‍ വാഹനങ്ങളിലെത്തുന്ന മദ്യപാന സംഘങ്ങള്‍ ഗേറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് ബഹളംവെക്കുന്നത് പലപ്പോഴും സംഘര്‍ഷത്തിനു വഴിവെക്കുന്നു. 

മുന്‍പും രാത്രിയില്‍ ഗേറ്റ് കീപ്പര്‍മാര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് റെയില്‍വേ ജീവനക്കാര്‍ പറയുന്നു. രാത്രിയില്‍ സുരക്ഷ കൂട്ടാമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നതല്ലാതെ പിന്നീട് നടപടിയുണ്ടാകാറില്ല. ചിലസ്ഥലങ്ങളില്‍ ലെവല്‍ക്രോസുകള്‍ ഒഴിവാക്കി മേല്‍പ്പാലമോ അടിപ്പാതയോ നിര്‍മിക്കുമെന്ന വാഗ്ദാനവും പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഏതാനും നാളുകള്‍ക്കു മുന്‍പ് ജില്ലയില്‍ പലഭാഗത്തും ഗേറ്റ് കീപ്പര്‍മാര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. 

ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിലുള്ള മഠത്തുംപടി റെയില്‍വേ ലെവല്‍ക്രോസിലെ ഗേറ്റ് കീപ്പറെ മൂന്നംഗസംഘം ക്രൂരമായി മര്‍ദിച്ചത്കഴിഞ്ഞ ഇടയാക്കായിരുന്നു.റെയില്‍വേ ക്രോസുകളില്‍ ആംബുലന്‍സുകളും കുടുങ്ങാറുണ്ട്. ഗേറ്റ് അടയ്ക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും സ്‌കൂളിലോ സ്ഥാപനങ്ങളിലോ എത്താന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഈ സാഹചര്യത്തിലാണ് ചില സ്ഥലങ്ങളില്‍ മേല്‍പ്പാലമെന്ന ആവശ്യം ഉയര്‍ത്തുന്നത്.

Eng­lish Sum­ma­ry: Secu­ri­ty issue: Even the employ­ees of Lev­el­cross are not safe

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.