ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ ബിജെപിയില്‍ പടയൊരുക്കം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ച് ശോഭാസുരേന്ദ്രനും, ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെ നേതൃത്വത്തില്‍ മണ്ഡലതല നേതൃയോഗം ചേര്‍ന്നു.
സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപനെ ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് മാറ്റി. പകരം ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറിന് ചുമതല നല്‍കി. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാറിന് ചുമതല മാവേലിക്കര മണ്ഡലത്തില്‍ ആയിരുന്നു. ആലപ്പുഴ മണ്ഡലത്തിലെ ചുമതല പന്തളം പ്രതാപനും. ജില്ലയിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം എന്നീ അഞ്ച് നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ ജില്ലാ പ്രസിഡന്റിന് ചുമതല നല്‍കാതിരുന്നത് ആദ്യം മുതലേ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂര്‍, കുട്ടനാട് എന്നീ നിയോജക മണ്ഡലങ്ങള്‍ മാത്രമാണ് മാവേലിക്കരയില്‍ ഉള്‍പ്പെടുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് മനപൂര്‍വ്വം മാറി നില്‍ക്കുന്നുവെന്നും പല പ്രധാന നേതാക്കളും പ്രചരണത്തിന് ഇറങ്ങുന്നില്ല.ബോധപൂര്‍വ്വം സംഘടന സംവിധാനം ഉപയോഗപ്പെടുത്തുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ പരാതി അറിയിച്ചതായാണ് സൂചന.
ആലപ്പുഴയില്‍ ബിജെപി സംഘടന ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്നു.ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഭാവിയില്‍ പരിഗണിക്കപ്പെടുന്ന ശോഭാ സുരേന്ദ്രനെ ഒതുക്കുക എന്ന ലക്ഷ്യം സംസ്ഥാന നേതൃത്വത്തിന് ഉള്ളതായി പറയപ്പെടുന്നു. അത്തരമൊരു നീക്കം കൂടി ആലപ്പുഴയിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് പിന്നിലുണ്ട്. പ്രചാരണ പരിപാടികള്‍ തുടങ്ങി ഒരു മാസം പിന്നിടുമ്പോഴും ശോഭാ സുരേന്ദ്രന് വേണ്ടി മണ്ഡലത്തില്‍ പ്രചാരണം സജീവമല്ലെന്നാണ് പരാതി ശക്തമായിരിക്കുന്നത്
English Summary:
Alleged war against BJP candidate Sobhasurendran in Alappuzha; The constituency election officer has been changed
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.