21 May 2024, Tuesday

Related news

May 10, 2024
May 9, 2024
May 8, 2024
May 8, 2024
May 6, 2024
April 30, 2024
April 29, 2024
April 21, 2024
April 19, 2024
April 12, 2024

വെള്ളമുണ്ട മാവോയിസ്റ്റ് കേസ്: രൂപേഷിന് 10 വർഷം തടവ്

Janayugom Webdesk
കൊച്ചി
April 12, 2024 9:38 pm

വയനാട് വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ ഒന്നാം പ്രതി രൂപേഷിന് 10 വർഷം തടവ്. കേസിലെ മറ്റ് പ്രതികളായ കന്യാകുമാരി, ഇബ്രാഹിം എന്ന ബാബു എന്നിവർക്ക് ആറും, അനൂപ് മാത്യൂവിന് എട്ട് വർഷവുമാണ് തടവുശിക്ഷ. കൊച്ചി എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. 

യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകളാണ് നാലുപേർക്കുമെതിരെ ചുമത്തിയിരുന്നത്. രൂപേഷിനും കന്യാകുമാരിക്കും എതിരെ ഗൂഢാലോചനയും ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും തെളിഞ്ഞിരുന്നു. വയനാട് വെള്ളമുണ്ടയിൽ സിവിൽ പൊലീസ് ഓഫിസർ പ്രമോദിന്റെ വീട്ടിൽ അതിക്രമിച്ച് കയറി അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച് കേസ് പിന്നീട് എൻഐഎക്ക് കൈമാറുകയായിരുന്നു. 

ശിക്ഷിക്കപ്പെട്ടത് നിർഭാഗ്യകരമെന്ന് രൂപേഷ് കോടതിയിൽ പറഞ്ഞിരുന്നു. ആരെയും ഉപദ്രവിച്ചതായി തനിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. ലഘുലേഖകളിലുണ്ടായിരുന്നത് പശ്ചിമഘട്ടത്തിന്റെ സംരക്ഷണവും അരികുവൽകരിക്കപ്പെട്ടവരുടെ അവകാശങ്ങളെക്കുറിച്ചുള്ള കാര്യങ്ങളുമാണ്. സാധാരണ ഗതിയിൽ കേസ് പോലും നിലനിൽക്കാത്ത കാര്യങ്ങളാണ് ആരോപിക്കുന്നതെന്നും രൂപേഷ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. 

Eng­lish Sum­ma­ry: Vela­mun­da Maoist case: Rupesh gets 10 years in jail

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.