22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

ഭര്‍ത്താവിന്റെ മദ്യപാനം മാറ്റാമെന്നുപറഞ്ഞു വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗം ചെയ്തു; പൂജാരിക്ക് 22 വര്‍ഷം കഠിനതടവും പിഴയും

Janayugom Webdesk
കുന്നംകുളം
April 13, 2024 8:46 am

ഭര്‍ത്താവിന്റെ മദ്യപാനം മാറ്റിത്തരാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത പൂജാരിക്ക് 22 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. പെരിങ്ങണ്ടൂര്‍ പൂന്തൂട്ടില്‍ സന്തോഷ് കേശവന്‍ (34) എന്ന സന്തോഷ് സ്വാമിയെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്. 

2016 ലാണ് കേസിനാസ്പദമായ സംഭവം. പ്രതിക്കെതിരെ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസും നിലവിലുണ്ടായിരുന്നു. പേരാമംഗലം പൊലിസ് ഇന്‍സ്‌പെക്ടര്‍ ബി സന്തോഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ പി ലാല്‍കുമാര്‍ ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ എസ് ബിനോയ് ഹാജരായി.

Eng­lish Sum­ma­ry: A young woman was ra ped after being sum­moned to stop her hus­band’s drink­ing; Pujari gets 22 years rig­or­ous impris­on­ment and fine

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.