18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 4, 2024
July 22, 2024
July 16, 2024
June 17, 2024
May 27, 2024
May 18, 2024
April 15, 2024
April 14, 2024
March 22, 2024
March 9, 2024

ഇസ്രയേൽ കപ്പൽ ഇറാൻ പിടിച്ചെടുത്ത സംഭവം; ജീവനക്കാരെല്ലാം സുരക്ഷിതരെന്ന് കപ്പൽ കമ്പനി

Janayugom Webdesk
April 14, 2024 7:21 pm

ഇറാൻ പിടികൂടിയ ഇസ്രയേൽ കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് കപ്പൽ കമ്പനി. എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചെന്നും കപ്പൽ ജീവനക്കാരനായ ശ്യാംനാഥിന്റെ അച്ഛൻ വിശ്വനാഥ് പറഞ്ഞു. മൂന്ന് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാരാണ് കപ്പലിൽ ഉള്ളത്.

യുഎഇയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇസ്രയേൽ കമ്പനിയായ എംഎസ് സിയുടെ ഏരീയസ് എന്ന ചരക്ക് കപ്പലാണ് ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ സൈന്യം പിടികൂടിയത്. വിഷു ആഘോഷ ഒരുക്കങ്ങൾക്കിടെ ശനിയാഴ്‌ചയാണ് മകനടക്കം 25 ജീവനക്കാർ ഇറാൻ സൈന്യത്തിന്റെ പിടിയിലായത് കോഴിക്കോടുള്ള ശ്യാം നാഥിൻ്റെ കുടുംബം അറിയുന്നത്. ശ്യാമിനെ കൂടാതെ മലയാളികളായ പാലക്കാട്‌ സ്വദേശി സുമേഷ് , വയനാട് നിന്നുള്ള ധനേഷ് ത്തുടക്കം 25 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പൽ പിടിച്ചെടുത്ത വിവരം മുംബൈയിലെ ഓഫീസിൽ നിന്നും ഇന്നലെ ഉച്ചയോടെയാണ് അറിയിച്ചതെന്ന് ശ്യാം നാഥിൻ്റെ അച്ഛൻ വിശ്വനാഥ് പറഞ്ഞു.

കോഴിക്കോട് സ്വദേശി ശ്യാം നാഥ് എട്ടു വർഷമായി എംഎസ് സി കമ്പനിയിൽ ജോലി ചെയ്തു വരികയാണ്. യാത്ര പുറപ്പെടും മുൻപ് ദുബായിൽ നിന്നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചതെന്ന് മാതാവ് ശ്യാമള പറഞ്ഞു. 17 ഇന്ത്യൻ പൗരന്മാരാണ് കപ്പലിലുള്ളത്. ഇന്ത്യക്കാരുടെ മോചനത്തിനായുള്ള നടപടികൾ വിദേശകാര്യമന്ത്രാലയം ആരംഭിച്ചതായാണ് വിവരം.

Eng­lish Sum­ma­ry: Iran’s seizure of an Israeli ship; The ship com­pa­ny said all crew mem­bers are safe

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.