27 December 2024, Friday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 13, 2024
October 30, 2024
October 27, 2024
October 15, 2024
October 13, 2024
October 7, 2024
October 7, 2024
October 6, 2024
October 5, 2024

ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാന്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 15, 2024 9:30 am

ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്സി. ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിച്ചുവെന്നും ഇറാന്‍ സൈന്യത്തെ പ്രശംസിക്കുന്നുവെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

ഇനി ഇസ്രയേല്‍ പ്രതികരിച്ചാല്‍ മാത്രമാണ് മറുപടിയെന്നും വ്യക്തമാക്കി. പ്രസിഡന്റിന് പിന്നാലെ ഇറാന്‍ സായുധ സേനയുടെ ചീഫ് ഓഫ് മുഹമ്മദ് ബഖേരിയും സൈനിക ഓപ്പറേഷന്‍ അവസാനിപ്പിച്ചതായി അറിയിച്ചു.

ഇസ്രേയിലിനെതിരായ സൈനിക ഓപ്പറേഷന്‍ ഞങ്ങളുടെ കാഴ്ചപ്പാടില്‍ അവസാനിച്ചെന്നും ഇനി ഇസ്രയേല്‍ പ്രതികരിച്ചാല്‍ മാത്രം മറുപടിയെന്നുമാണ് ഇറാന്‍ സായുധ സേനയുടെ ചീഫ് വ്യക്തമാക്കിയത്. ബാലിസ്റ്റിക് മിസൈലുകളും , ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇസ്രേയിലിനു നേരെ ഇറാന്‍ ആക്രമണം നടത്തിയത്. ഇറാനില്‍ നിന്നും സഖ്യരാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. 

Eng­lish Summary:
Iran says it has stopped attack­ing Israel

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.