21 December 2025, Sunday

പ്രതികൂല കാലാവസ്ഥ; കൊച്ചിയിൽ നിന്ന് യുഎഇയിലേക്കുള്ള 3 വിമാനസർവീസുകൾ റദ്ദാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
April 17, 2024 11:19 am

പ്രതികൂല കാലാവസ്ഥ;കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദൂബായില്‍ നിന്നും തിരിച്ചുള്ള സര്‍വീസുകളും തല്‍ക്കാലം നി്ര്‍ത്തിവെച്ചിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് ഇന്നലെ ദൂബായ് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മുഴുവന്‍വിമാനങ്ങളും മറ്റ് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു.

17 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. കൊച്ചിയിൽ നിന്നും ദോഹയിലേക്കുള്ള വിമാനവും റദ്ദാക്കിയവയുടെ പട്ടികയിലുണ്ട്. ഫ്‌ളൈ ദുബായിയുടെയും എമിറേറ്റ്‌സിന്റെയും ഇന്‍ഡിഗോയുടെയും വിമാനങ്ങളാണ് റദ്ദാക്കിയത്.കനത്ത മഴയെ തുടർന്ന് യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെ മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. സ്വകാര്യ മേഖലയിലും ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. വിദ്യാലയങ്ങൾക്ക് അവധിയാണ്.

Eng­lish Summary:
adverse weath­er con­di­tions; 3 flight ser­vices from Kochi to UAE have been cancelled

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.