14 December 2025, Sunday

Related news

December 14, 2025
November 28, 2025
November 23, 2025
November 21, 2025
November 6, 2025
October 24, 2025
October 8, 2025
October 8, 2025
June 17, 2025
June 2, 2025

സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തെയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
April 17, 2024 4:15 pm

സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്തു. ആലുവായിലെ വീട്ടിലെത്തി നേരിട്ടെത്തിയാണ് ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്.45 മിനിറ്റോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു.വീട്ടില്‍ നിന്നും ചില രേഖകള്‍ ഇഡി കസ്റ്റഡിയില്‍ എടുത്തു.

ഇന്ന് ഉച്ചക്ക് 1.30നാണ് ഇഡി ഉദ്യോഗസ്ഥര്‍ ആലുവായിലെ വീട്ടിലെത്തിയത്.സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വേളയിൽ തന്നെ കർത്തയെ ചോദ്യം ചെയ്യാൻ ഇ ഡി നേരത്തെ നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഹാജരാകാൻ തയാറായിരുന്നില്ല.

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കർത്ത ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇഡി ഉദ്യോ​ഗസ്ഥർ വീട്ടിലെത്തി ചോദ്യം ചെയ്തത്. എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. സിഎംആർഎൽ ‑എക്സാലോജിക് സാമ്പത്തിക ഇടപാട് രേഖകൾ ഉദ്യോഗസ്ഥരിൽ നിന്നും ഇഡി തേടിയിരുന്നു.

Eng­lish Summary:
CMRL MD Sasid­ha­ran Karte was inter­ro­gat­ed by ED

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.