28 December 2025, Sunday

Related news

December 15, 2025
November 28, 2025
November 8, 2025
November 3, 2025
November 1, 2025
October 31, 2025
October 5, 2025
October 4, 2025
September 16, 2025
September 9, 2025

സി പി ചാണ്ടി ആചാര്യ പുരസ്കാരം ജി രാധാകൃഷ്ണന്

Janayugom Webdesk
തിരുവനന്തപുരം
April 17, 2024 4:21 pm

മലങ്കര ഓർത്തഡോക്സ് സഭ മികച്ച അധ്യാപകർക്ക് ഏർപ്പെടുത്തിയ സഭാകവി സി പി ചാണ്ടി ആചാര്യ പുരസ്കാരം ചെങ്ങന്നൂർ ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻ്ററി സ്കൂൾ അദ്ധ്യാപകനും, പരിസ്ഥിതി പ്രവര്‍ത്തകനുമായി ജി.രാധാകൃഷ്ണന്

ഇരുപത്തിഅയ്യായിരം രൂപയും പ്രശസ്തിപത്രവുമാണ് നൽകുന്നത്. മേയ് നാലിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടക്കുന്ന ചടങ്ങിൽ ആന്റോ ആന്റണി എംപി പുരസ്കാരം സമ്മാനിക്കും. കുര്യാക്കോസ് മാർക്ലിമ്മിസ് വലിയ മെത്രാപ്പോലിത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഹരിപ്പാട് പുത്തൻപുരയിൽ പരേതരായ അദ്ധ്യാപകർ കെ ഗോപാലകൃഷ്ണൻ നായരുടേയും പി ബി രാധാകുമാരി പിള്ളയുടേയും മകനാണ്. എസ് ജയശ്രീയാണ് ഭാര്യ. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി വിവിധ പുരസ്കാരങ്ങളും , അവാര്‍ഡുകളും രാധാകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട് 

ENGLISH SUMMARY:
CP Chandy Acharya Award to G Radhakrishnan

YOU MAY ALSO LIKE THIS VIDEO:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.