21 December 2025, Sunday

Related news

December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025
December 12, 2025
December 9, 2025
December 6, 2025
November 28, 2025
November 28, 2025

സംവിധായകന്‍ അനുറാം നിർമ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം‘ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Janayugom Webdesk
കൊച്ചി
April 18, 2024 6:25 pm

സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം ഒരുക്കുന്ന പുതിയ ചിത്രമായ മറുവശത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളത്തിന്‍റെ പ്രമുഖ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ വഴി റിലീസ് ചെയ്തു. റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ സംവിധായകന്‍ അനുറാം ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ്’ മറവശം.’ കല്യാണിസം, ദം,ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുറാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മറവശം. ഏറെ നാളത്തെ ആഗ്രഹവും പ്രതീക്ഷയുമായിരുന്നു ഒരു ചിത്രം നിര്‍മ്മിക്കാനുള്ള തീരുമാനം.മറുവശത്തിലൂടെ അത് സഫലമാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകന്‍ അനുറാം പറഞ്ഞു. പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് മറുവശം ശ്രദ്ധേയമായ ഒരു ചിത്രമായിരിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി.

ജയശങ്കർ, ഷഹീൻ സിദ്ധിക്ക്,പ്രശാന്ത് അലക്സാണ്ടർ, കൈലാഷ്, ശ്രീജിത്ത്‌ രവി, അഥിതി മോഹൻ , അഖിൽ പ്രഭാകരൻ, സ്മിനു സിജോ, നദി ബക്കർ, റ്റ്വിങ്കിൾ ജോബി,ബോബൻ ആലുമ്മൂടൻ, ക്രിസ്സ് വേണുഗോപാൽ. ഹിസ്സാൻ, സജിപതി, ദനിൽ കൃഷ്ണ, സഞ്ജു സലിം പ്രിൻസ്. റോയ് .തുടങ്ങിയവരാണ് താരങ്ങൾ.ബാനർ ‑റാംസ് ഫിലിം ഫാക്ടറി, രചന , സംവിധാനം ‑അനുറാം. മാർട്ടിൻ മാത്യു — ഛായാഗ്രഹണം, ഗാനരചന ‑ആന്റണി പോൾ, സംഗീതം — അജയ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര.

Eng­lish Sum­ma­ry: Direc­tor Anu­ram enters the pro­duc­tion scene, the first look poster of the new film ‘Maru­vasam’ is out
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.