22 December 2025, Monday

Related news

December 22, 2025
December 22, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025

പെരുമാറ്റച്ചട്ട ലംഘനം; മതചിഹ്നമുപയോഗിച്ച് ബിജെപി പ്രചരണം

Janayugom Webdesk
ന്യൂഡല്‍ഹി
April 18, 2024 10:39 pm

ആദ്യ പോളിങ് ദിനത്തിന് മുന്നോടിയായി മതചിഹ്നമുപയോഗിച്ചുള്ള പ്രചാരണം ശക്തമാക്കി ബിജെപി. രാമക്ഷേത്രം മുന്‍നിര്‍ത്തി ഒരു വോട്ട് എന്ന ടാഗ് ലൈനിലാണ് അയോധ്യയിലെ രാംലല്ലയുടെ ചിത്രം സഹിതം ബിജെപി വോട്ടഭ്യര്‍ത്ഥന നടത്തിയത്. നവമാധ്യമങ്ങളിലും എക്സിലും ബിജെപിയുടെ ഔദ്യോഗിക പേജുകളിലാണ് വ്യാപകമായ തോതില്‍ രാമനെ മുന്‍നിര്‍ത്തിയുള്ള പ്രചാരണം പ്രത്യക്ഷപ്പെട്ടത്. 

1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 123 അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മതം-ജാതി എന്നിവയുടെ പേരില്‍ വോട്ടര്‍മാരെ സമീപിക്കാന്‍ പാടില്ല. ഇത് അവഗണിച്ചാണ് മോഡിയും പരിവാരവും രാമനുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാക്കള്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാട്ടി കര്‍ശന നടപടി സ്വീകരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷനും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെ വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. 

തൃണമൂൽ രാജ്യസഭാ എംപി സാകേത് ഗോഖലെയാണ് പരാതി നല്‍കിയത്. മറ്റു പാർട്ടിക്കാരുടെ പോസ്റ്റുകൾ എക്സിൽനിന്ന് നീക്കം ചെയ്യുമ്പോൾ ബിജെപിക്കെതിരെ ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയെ എന്തുകൊണ്ട് പെരുമാറ്റച്ചട്ടത്തിൽനിന്ന് ഒഴിവാക്കുന്നുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെയും കമ്മിഷൻ വക്താവിനെയും ടാഗ് ചെയ്ത് അദ്ദേഹം ചോദിച്ചു. സമാനമായ വിഷയങ്ങളില്‍ ബിജെപിക്കെതിരെ നല്‍കിയ പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും നടപടിയൊന്നും ഉണ്ടായിട്ടില്ല. 

Eng­lish Sum­ma­ry: Vio­la­tion of Code of Con­duct; BJP pro­pa­gan­da using reli­gious symbol
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.