19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 1, 2024
April 20, 2024
January 30, 2024
January 24, 2024
April 23, 2023
April 19, 2023
November 20, 2021
November 18, 2021

കേരള കോണ്‍ഗ്രസില്‍ വീണ്ടും രാജി

Janayugom Webdesk
കോട്ടയം
April 20, 2024 8:10 pm

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ വീണ്ടും രാജി. കൊല്ലം ജില്ലാ പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമായ അറക്കൽ ബാലകൃഷ്ണപിള്ളയാണ് രാജിവെച്ചത്. കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് രാജി പ്രഖ്യാപനം. വ്യക്തമായ ഭരണഘടനയോ നയപരിപാടികളോ ഇല്ലാതെ ഏതാനും ചില വ്യക്തികളുടെ രാഷ്ട്രീയ താല്പര്യം മാത്രം സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന പാർട്ടിയാണ് ജോസഫ് വിഭാഗം എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോൻസ് ജോസഫിന്റെ ഏകാധിപത്യമാണ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് രാജി. 

രണ്ടാഴ്ചമുമ്പാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ രാജി വച്ചത്. കൊല്ലം ആർടിഐ മെമ്പർ, കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം, ആലുവ എഫ്ഐടി ചെയർമാൻ, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ എന്ന നിലയിൽ പ്രവർത്തിച്ചിട്ടുള്ള അറക്കൽ ബാലകൃഷ്ണപിള്ളയുടെ രാജിയോടെ ജോസഫ് വിഭാഗത്തിലെയും യുഡിഎഫിലെയും പ്രതിസന്ധികള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

Eng­lish Summary:Resignation from Ker­ala Congress
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.