എൻഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ സമ്മതിദാന അവകാശം വിനിയോഗിക്കാത്തത് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാടാണെന്ന് മന്ത്രി ജി ആര്‍ അനില്‍. ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തതിന്റെ തെളിവാണ് പുറത്തുവരുന്നതെന്നും ഇത് ഗുരുതര പ്രശ്നമാണെന്നും മന്ത്രി പറഞ്ഞു. മുതലാളിമാരുടെ താൽപര്യവും കച്ചവട താൽപര്യവുമാണ് കാണുന്നത്. ഇതേ നില തന്നെയാണ് ഭാവിയിലും അവർ സ്വീകരിക്കാൻ പോകുന്നത്. കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹം ഈ നിലപാട് സ്വീകരിച്ചത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണ് എന്നും മന്ത്രി വ്യക്തമാക്കി.
ഇടതുപക്ഷ സ്ഥാനാർഥിക്ക് തന്നെ വിജയ സാധ്യത എന്നും അദ്ദേഹം പറഞ്ഞു. എല്ലായിടത്തും അത് പ്രകടമാണ്. പ്രവർത്തകർ കൈവിട്ട സ്ഥാനാർത്ഥിയാണ് യുഡിഎഫിന്റേത്. രണ്ടാം സ്ഥാനത്ത് ആരാണ് എത്തുക എന്നത് ഇതിലൂടെ വ്യക്തമാണ്. യുഡിഎഫിനെ പരാജയപ്പെടുത്തി എൽഡിഎഫ് തന്നെ മുന്നേറും എന്നും മന്ത്രി വ്യക്തമാക്കി. അതേസമയം നിറമൺകര എൻ എസ് എസ് കോളജിലെ 112 ആം ബൂത്ത് നമ്പറിലാണ് മന്ത്രി ജെ ആർ അനിൽ വോട്ട് രേഖപ്പെടുത്തിയത്.
English Summary: Rajeev Chandrasekhar not going to vote is an insult to the democratic process
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.