21 April 2025, Monday
KSFE Galaxy Chits Banner 2

Related news

March 4, 2025
January 30, 2025
May 24, 2024
May 23, 2024
May 16, 2024
May 4, 2024
May 2, 2024
December 22, 2023
December 10, 2023
August 31, 2023

ഡ്രൈവിംഗ് ടെസ്റ്റുകൾ നിർത്തി വച്ചു; കൊവിഡ് 19 മൂലമെന്ന് വിശദീകരണം

Janayugom Webdesk
കാസർകോട്
May 2, 2024 7:23 pm

ഡ്രൈവിങ്ങ് ലൈസൻസ് പരീക്ഷകളില്‍ വരുത്തിയ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഡ്രൈവിങ്ങ് ടെസ്റ്റുകൾ നിർത്തിവെച്ചതായി കാസർകോട് ആർടി ഓഫിസ്. പ്രതിഷേധം പരാമർശിക്കാതെ വിചിത്രകാരണം ചൂണ്ടിക്കാട്ടിയാണ് മേയ് 24 വരെയുള്ള ടെസ്റ്റുകൾ റദ്ദാക്കിയതായി അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അറിയിപ്പ് അപേക്ഷകർക്ക് എസ്എംഎസ് മുഖേന നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാലത്തിൽ ഡ്രൈവിങ്ങ് ലൈസൻസ് ടെസ്റ്റുകൾ നിർത്തലാക്കുന്നുവെന്നാണ് അറിയിപ്പ്. ഈ മാസം 24 വരെ ഇനി ഡ്രൈവിങ്ങ് ടെസ്റ്റുകൾ ഒന്നും നടത്തുന്നതല്ലെന്നും അറിയിപ്പിൽ പറയുന്നു. ഒടുവിൽ സങ്കേതിക പിഴവെന്ന് ആർടിഒ തിരുത്തത്തല്‍ വരുത്തി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആർ ടി ഓഫിസ് കേന്ദ്രീകരിച്ച് ഡ്രൈവിങ്ങ് സ്കൂൾ ഉടമകളുടെയും ജീവനക്കാരുടെയും പ്രതിഷേധം നടത്തുന്നതിനിടെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഡ്രൈവിങ്ങിൽ ടെസ്റ്റിൽ പരിഷ്കരണം വരുത്തി പുറത്തിറക്കിയ 04/2024 സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ഡ്രൈവിങ്ങ് സ്കൂൾ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുകയാണ്. സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം ശക്തമായതോടെ ഇന്നലെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ മിക്കയിടത്തും നിര്‍ത്തിവയ്ക്കേണ്ടിവന്നു. എന്നാല്‍ ലേണേഴ്സ് ടെസ്റ്റ് എല്ലായിടത്തും നടന്നിട്ടുള്ളതായാണ് വിവരം. ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലേക്ക് വാഹനങ്ങള്‍ കടക്കാനാകാത്ത വിധം സമരസമിതി പ്രവര്‍ത്തകര്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് മിക്കയിടത്തും ടെസ്റ്റ് മുടങ്ങിയത്.

Eng­lish Summary:Driving tests were sus­pend­ed; Expla­na­tion that it is due to covid 19
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.