22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
September 3, 2024
August 24, 2024
August 10, 2024
June 13, 2024
May 19, 2024
May 12, 2024
May 3, 2024
November 4, 2023
September 8, 2023

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു, അത്ഭുകരമായി രക്ഷപ്പെട്ട് പൈലറ്റുമാര്‍

Janayugom Webdesk
മുംബൈ
May 3, 2024 1:49 pm

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. ലാൻഡിങ്ങിനിടെ മഹാദിൽവച്ചാണ് ഹെലികോപ്റ്റർ തകർന്നുവീണത്. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സുഷമ അന്ധാരെയെ കൊണ്ടുപോകാൻ എത്തിച്ച ഹെലികോപ്റ്ററാണ് തകർന്നുവീണത്.

അപകടത്തില്‍ ഹെലികോപ്റ്റർ പൂർണമായും തകർന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. 

Eng­lish Sum­ma­ry: The heli­copter car­ry­ing the elec­tion cam­paign crashed, the pilots mirac­u­lous­ly escaped

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.