19 December 2024, Thursday
KSFE Galaxy Chits Banner 2

കല്യാൺ ജ്വല്ലേഴ്‌സിലെ എസി പൊട്ടിത്തെറിച്ചു; ആറ് പേർക്ക് പരിക്ക്

Janayugom Webdesk
ബംഗളൂരു
May 3, 2024 4:17 pm

കല്യാൺ ജ്വല്ലേഴ്സിന്റെ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് ആറ് പേർക്ക് പരിക്ക്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ആറ് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കർണാടക ബൈല്ലാരിയിലുള്ള കല്യാൺ ജ്വല്ലറിയുടെ ഷോറൂമിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

എസിയിലുണ്ടായ തകരാർ മൂലമാണ് പൊട്ടിത്തെറിയുണ്ടായതെന്ന് അധികൃതർ അറിയിച്ചു. പൊട്ടിത്തെറിയിൽ സ്‌റ്റോറിലെയും പരിസരങ്ങളിലെയും ജനലുകൾക്കുൾപ്പെടെ കേടുപാടുകൾ സംഭവിച്ചു. 

Eng­lish Summary:AC at Kalyan Jew­el­ers burst; Six peo­ple were injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.