തൃശൂർ ചേർപ്പിൽ ജീപ്പ് സ്വകാര്യബസിൽ ഇടിച്ച് ജീപ്പ് യാത്രക്കാരായ രണ്ട് പേർ മരിച്ചു. അഞ്ച് ബസ്സ് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ മുത്തുള്ളിയാൽ ഗ്ലോബൽ സ്കൂളിന് സമീപമായിരുന്നു അപകടം. തൃപ്രയാർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും എതിരെ വന്ന ജീപ്പുമാണ് മുത്തുള്ളിയാൽ ഗ്ലോബൽ സ്കൂളിന് സമീപം വെച്ച് കൂട്ടിയിടിച്ചത്. ജീപ്പ് അമിത വേഗത്തിലായിരുന്നു. ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ അപകടത്തിൽ പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
രണ്ട് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. മഞ്ഞപ്ര സ്വദേശി ബിജു ദേവസിയും ഇതര സംസ്ഥാന തൊഴിലാളിയുമാണ് മരിച്ചത്.ബസ്സിലേക്ക് ഇടിച്ചു കയറിയ ജീപ്പിൽ നിന്നും ഏറെ നേരത്തെ പ്രയത്നത്തിനൊടുവിലാണ് ഇവരെ പുറത്ത് എടുത്തത്. കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
English Summary:Jeep collides with private bus in Thrissur; Two deaths
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.