14 January 2026, Wednesday

പഞ്ചാബില്‍ 19കാരനെ കെട്ടിയിട്ട് ആൾക്കൂട്ടം തല്ലിക്കൊന്നു

Janayugom Webdesk
ചണ്ഡീഗഡ്
May 5, 2024 2:25 pm

പഞ്ചാബില്‍ 19 കാരനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് തല്ലിക്കൊന്നു. പഞ്ചാബിലെ ഫിറോസ്പൂരിലെ ഗുരുദ്വാരയിലാണ് സംഭവം. ബക്ഷീഷ് സിംഗ് എന്ന 19കാരനാണ് കൊല്ലപ്പെട്ടത്. സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന്റെ പേജുകള്‍ കീറിയെന്നാരോപിച്ചാണ് യുവാവിനെ കെട്ടിയിട്ട് അതിക്രൂരമായി മര്‍ദ്ദിച്ചുകൊലപ്പെടുത്തിയത്. ഗുരുദ്വാരയുടെ പരിസരത്ത് പ്രവേശിച്ച ശേഷം ഇയാൾ വിശുദ്ധ ഗ്രന്ഥത്തിന്റെ ചില പേജുകള്‍ കീറിക്കളഞ്ഞുവെന്നാണ് ആൾക്കൂട്ടത്തിന്റെ ആരോപണം. സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.

Eng­lish Sum­ma­ry: A 19-year-old man was tied up and beat­en to death by a mob in Punjab

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.