26 June 2024, Wednesday
KSFE Galaxy Chits

കവിയും ഗാനരചയിതാവുമായ ജി കെ പള്ളത്ത് അന്തരിച്ചു

Janayugom Webdesk
തൃശൂര്‍
May 5, 2024 4:39 pm

കവിയും ഗാനരചയിതാവുമായ ജി കെ പള്ളത്ത് അന്തരിച്ചു. 82 വയസ്സായിരുന്നു. അറുപതില്‍ അധികം നാടകങ്ങള്‍ക്കും പത്തോളം സിനിമകള്‍ക്കും വേണ്ടി അദ്ദേഹം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. സംസ്ഥാന റവന്യൂ ഡിപ്പാര്‍ട്ടുമെന്റില്‍ ഉദ്യോഗസ്ഥനായിരുന്നു. പള്ളത്തു വീട്ടില്‍ ഗോവിന്ദന്‍ കുട്ടി എന്നാണ് മുഴുവന്‍ പേര്. ഏഴാം ക്ലാസ്സ് മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങിയ ഗോവിന്ദന്‍കുട്ടി 1958 ല്‍ തൃശൂരില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തില്‍ അവതരിപ്പിക്കാന്‍ വേണ്ടിയാണ് ആദ്യ ഗാനം എഴുതിയത്.

‘രക്തത്തിരകള്‍ നീന്തിവരും’ എന്ന ഗാനം ആലപിച്ചത് കെ എസ് ജോര്‍ജും സുലോചനയും ചേര്‍ന്നായിരുന്നു. നിരവധി അമച്വര്‍ നാടകങ്ങളും നാടക ഗാനങ്ങളും രചിച്ചു. സുഹൃത്തായ ടി ജി രവി നിര്‍മ്മിച്ച പാദസരം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ഗാനരചയിതാവായി മാറിയത്. സംസ്‌കാരം നാളെ വൈകിട്ട് പാറമേക്കാവ് ശാന്തി ഘട്ടില്‍ നടക്കും.

Eng­lish Summary:Poet and lyri­cist GK Pal­lath passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.